Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശസ്​ത്രക്രിയ വിജയം:...

ശസ്​ത്രക്രിയ വിജയം: മാർപാപ്പ നടന്നു, ഭക്ഷണം കഴിച്ചു

text_fields
bookmark_border
ശസ്​ത്രക്രിയ വിജയം: മാർപാപ്പ നടന്നു, ഭക്ഷണം കഴിച്ചു
cancel

റോം: രണ്ടുദിവസം മുമ്പ്​ വൻകുടലിന്​ ശസ്​ത്രക്രിയ കഴിഞ്ഞ ഫ്രാൻസിസ്​ മാർപാപ്പ പ്രഭാതഭക്ഷണം കഴിച്ചതായും ഏതാനും ചുവടുകൾ നടന്നതായും വത്തിക്കാൻ അറിയിച്ചു. രാത്രി സുഖമായി ഉറങ്ങിയ മാർപാപ്പ പ്രഭാതഭക്ഷണത്തിനു ശേഷം പത്രം വായിച്ചെന്നും വത്തിക്കാൻ വക്​താവ്​ മാറ്റിയോ ബ്രൂണി പറഞ്ഞു.

ശസ്​ത്രക്രിയക്കു ശേഷം നടത്തിയ പരിശോധനകളിൽ പ്രശ്​നങ്ങളൊന്നുമില്ല. കുറച്ചു ദിവസം കൂടി അദ്ദേഹത്തിന്​ ആശുപത്രിയിൽ കഴിയേണ്ടി വരും. റോമിലെ ജെമല്ലി ആശുപത്രിയിൽ നടന്ന ശസ്​ത്രക്രിയയിൽ മാർപാപ്പയുടെ കുടലി​െൻറ ഒരുഭാഗം നീക്കം ചെയ്​തു. വൻകുടലി​െൻറ പേശികളിൽ വീക്കമുണ്ടാകുന്നതു മൂലം കുടൽ ചുരുങ്ങിപ്പോകുന്ന രോഗത്തിനാണ്​ ശസ്​ത്രക്രിയ നടത്തിയത്​. 80 വയസ്സ്​ കഴിഞ്ഞവരിൽ സാധാരണയാണ്​ ഈ അസുഖം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope Francissurgery
News Summary - Pope Francis was doing well on Monday after surgery
Next Story