ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യയിലേക്ക്
text_fieldsഫ്രാൻസിസ് മാർപാപ്പ
അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുഡാൻ സന്ദർശനത്തിനുശേഷം റോമിലേക്കു മടങ്ങവേയാണ് പ്രഖ്യാപനം. ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
ആഗസ്റ്റ് ആദ്യവാരം ലോക യുവജന ദിനത്തിൽ പോർച്ചുഗലിലെ ലിസ്ബണിൽ ഉണ്ടാകുമെന്നും ഫ്രാൻസിലെ മാർസെയിൽ സെപ്തംബർ 23-ന് മെഡിറ്ററേനിയൻ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

