Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം; ‘ഛർദിയെ തുടർന്നുള്ള ശ്വാസതടസമാണ് കാരണം’
text_fieldsbookmark_border
വത്തിക്കാൻ സിറ്റി: ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ശനിയാഴ്ച വീണ്ടും മോശമായി.
രണ്ടാഴ്ചയായി ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസം പുരോഗതിയുണ്ടായെങ്കിലും ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സം കാരണം മോശമാവുകയായിരുന്നു.
അദ്ദേഹത്തെ വെന്റിലേഷനിൽ പ്രവേശിപ്പിച്ചതായി വത്തിക്കാൻ അറിയിച്ചു. 88കാരനായ മാർപാപ്പയെ ഫെബ്രുവരി 14നാണ് ശ്വാസതടസ്സത്തെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും അടുത്ത രണ്ട് ദിവസം നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Next Story

