പ്രിയപ്പെട്ട പാപ്പക്ക് വിട നൽകാനൊരുങ്ങി ലോകം; സംസ്കാര ചടങ്ങുകൾ തുടങ്ങി
text_fieldsഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കായി വത്തിക്കാനിലെത്തിയവർ
വത്തിക്കാൻ സിറ്റി: മനുഷ്യ സ്നേഹം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രിയപ്പെട്ട പാപ്പക്ക് വിട നൽകാനൊരുങ്ങി ലോകം. റോമിലെ സാന്താ മരിയ മാർജറി ബസിലിക്കയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
സംസ്കാരചടങ്ങിന്റെ ഭാഗമായുള്ള ഗാന ശുശ്രൂഷയാണ് നടക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാരചടങ്ങുകൾ തത്സമയം കാണാനുള്ള സ്ക്രീനുകളുണ്ട്.
ചടങ്ങുകൾക്ക് ശേഷം പാപ്പയുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. അവിടെ നിന്ന് കുറച്ചകലെയുള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് പാപ്പയുറങ്ങുക.
പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദർശനം അവസാനിച്ചിരുന്നു. അതിനു ശേഷം പ്രാർഥനകൾക്കു ശേഷം പാപ്പയുടെ ഭൗതികദേഹം വിലാപയാത്രയായി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സാന്താമരിയ മാർജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി.
കനത്ത സുരക്ഷയാണ് സംസ്കാരചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിന് ചുറ്റും ഡ്രോണുകളും സ്നൈപ്പറുകളും ഉപയോഗിച്ച് പരിശോധന നടത്തി. സുരക്ഷ സേനയും പൊലീസുമടക്കം 2000ഓളം പേരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
സംസ്കാരത്തിന് സാക്ഷിയാകാൻ 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധിസംഘം എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

