Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദര ശസ്ത്രക്രിയക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു

text_fields
bookmark_border
Pope Francis
cancel
camera_alt

 ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 

വത്തിക്കാൻ സിറ്റി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഒമ്പതു ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പോപ് ഫ്രാൻസിസ് ആശുപത്രി വിട്ടു. അദ്ദേഹം വത്തിക്കാനിൽ തിരിച്ചെത്തിയതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.

ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി ജൂൺ ഏഴിനാണ് മാർപാപ്പയെ ജെമല്ലി ​പോളി ക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കകം മാർപാപ്പക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകുമെന്നും വത്തിക്കാൻ അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pope Francis discharged from hospital
Next Story