Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ന​ഡി​ക്ട്...

ബ​ന​ഡി​ക്ട് പതിനാറാമ​​ൻ മാ​ർ​പാ​പ്പ​ അന്തരിച്ചു

text_fields
bookmark_border
Pope Benedict XVI
cancel

വ​ത്തി​ക്കാ​ൻ: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ നയിച്ച എ​മി​രി​റ്റ​സ് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ (95) അന്തരിച്ചു. പ്രാദേശിക സമയം 9.34ന് വത്തിക്കാനിലെ മേറ്റർ എക്സീസിയ മൊണാസ്ട്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബ​ന​ഡി​ക്ട് പതിനാറാമ​ന്‍റെ സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച രാവിലെ മുതൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാൻ ന്യൂസ് അറിയിച്ചു.

ബു​ധ​നാ​ഴ്ച ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണ്, ത​ന്റെ മു​ൻ​ഗാ​മി​യാ​യ ബ​ന​ഡി​ക്ട് 16-ാമ​​ന്റെ ആ​രോ​ഗ്യ​നി​ല ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് അ​റി​യി​ച്ച​ത്. വ​ത്തി​ക്കാ​ൻ ഗാ​ർ​ഡ​ൻ​സി​ലെ വ​സ​തി​യി​ൽ ക​ഴി​യു​ന്ന പോ​പ് എ​മി​രി​റ്റ​സി​നെ സ​ന്ദ​ർ​ശി​ച്ച മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നു​ വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ ആ​ഹ്വാ​നം ​ചെ​യ്തി​രു​ന്നു. ഇന്നലെ ബ​ന​ഡി​ക്ട് 16-ാമ​​ന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ത​ന്റെ മു​റി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​​​ങ്കെ​ടു​ത്തെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചിരുന്നു.

ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ബ​ന​ഡി​ക്ട് പതിനാറാമ​​ൻ

കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ മാ​ർ​പാ​പ്പയായിരുന്നു അദ്ദേഹം. 2005ൽ മാ​ർ​പാ​പ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ 78 വയസായിരുന്നു. എട്ട് വർഷം ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ ബ​ന​ഡി​ക്ട് പതിനാറാമ​​ൻ നയിച്ചു. 1294-ൽ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ മുതൽ ആറു നൂറ്റാണ്ടിനിടെ പദവിയിലിരിക്കെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാ​ർ​പാ​പ്പയാണ് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ. 1415ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞിരുന്നു.

ബ​ന​ഡി​ക്ട് പതിനാറാമ​​ന്‍റെ കുടുംബം (മുകളിൽ വലത് വശത്ത് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ)

2005ലാണ് ജർമൻ പൗരനായ കർദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ എന്ന പേരിൽ മാർപാപ്പയായത്. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭയുടെ 265ാമ​ത്തെ മാ​ർ​പാ​പ്പ​യായിരുന്നു അദ്ദേഹം. പ്രാ​യ​വും ആ​രോ​ഗ്യ ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി 2013 ഫെ​ബ്രു​വ​രി 28ന് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ ​സ്ഥാ​ന​മൊ​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 'പോ​പ് എ​മി​രി​റ്റ​സ്' എ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്. വി​ര​മി​ക്ക​ലി​നു ശേ​ഷം വ​ത്തി​ക്കാ​നി​ലെ ആ​ശ്ര​മ​ത്തി​ൽ ഏ​കാ​ന്ത​വാ​സ​ത്തി​ലാ​യിരുന്നു അ​ദ്ദേ​ഹം.


1927 ഏപ്രിൽ 16ന് ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക് തലിലായിരുന്നു ബ​ന​ഡി​ക്ട് പതിനാറാമ​​ന്‍റെ ജനനം. പൊലീസ് ഓഫീസർ ജോസഫ് റാറ്റ്സിങ്ങർ സീനിയറുടെയും മരിയയുടെയും മൂന്നാമത്തെ മകനാണ് ജോസഫ് റാറ്റ്സിങ്ങർ. 14 വയസ് ഉള്ളപ്പോൾ 1941-ൽ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും പ്രവർത്തനം സജീവമായിയിരുന്നില്ല.


1945ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്ക സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29ന് വൈദികനായി. 1977ൽ മ്യൂണിക്കിലെ ആർച്ച്‌ ബിഷപ്പ് പദവിയിലെത്തി. 1980ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല വഹിച്ചു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടൊപ്പം

1981 നവംബർ 25ന് ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെയാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ മാർപാപ്പയായി. പ്രാ​യ​വും ആ​രോ​ഗ്യ ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി 2013 ഫെ​ബ്രു​വ​രി 28ന് ബ​ന​ഡി​ക്ട് പതിനാറാമ​​ൻ ​സ്ഥാ​ന​മൊ​ഴിഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Catholic ChurchCatholic ChurchCatholic ChurchCatholic ChurchCatholic ChurchCatholic ChurchCatholic ChurchPope FrancisPope FrancisPope FrancisPope FrancisPope FrancisPope FrancisPope FrancisPope Benedict
News Summary - Pope Benedict passed away
Next Story