ഇന്ത്യക്കെതിരെ റാലി നടത്തി ഹാഫിസ് സയിദിന്റെ പാർട്ടി
text_fieldsലാഹോർ: പാകിസ്താനിൽ ഇന്ത്യ വിരുദ്ധ റാലി നടത്തി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാർട്ടി. പാകിസ്താൻ മർകസി മുസ്ലിം ലീഗാണ് (പി.എം.എം.എൽ) ലാഹോറിൽ റാലി നടത്തിയത്. ഹാഫിസ് സയിദിന്റെ നിരോധിത സംഘടനയായ ജമാഅത്തു ദഅവയുടെ രാഷ്ട്രീയ പാർട്ടിയാണ് പി.എം.എം.എൽ. കിസാൻ മാർച്ച് എന്ന പേരിലായിരുന്നു റാലി.
ഇന്ത്യക്കെതിരെ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, പാകിസ്താൻ സൈന്യത്തിന് പൂർണ പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. പി.എം.എം.എൽ വൈസ് പ്രസിഡന്റും ഹാഫിസ് സയിദിന്റെ മകനുമായ ഹാഫിസ് തൽഹ മാർച്ചിന് നേതൃത്വം നൽകി.
സിന്ധു നദീജല കരാർ ലംഘിക്കപ്പെട്ടാൽ തങ്ങൾ നിശ്ശബ്ദരായിരിക്കില്ലെന്ന് പി.എം.എം.എൽ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു പറഞ്ഞു. ജയിലിൽ കഴിയുന്ന ഹാഫിസ് സയിദിനെ മോചിപ്പിക്കണമെന്നും റാലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

