ലോകത്തുനിന്ന് പോളിയോ നിർമാർജനം കഴിയുന്നില്ല; തടസ്സം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
text_fieldsപോളിയോ വാക്സിനേഷൻ
കറാച്ചി: പോളിയോ നിർമാർജനത്തിന്റെ വക്കോളമെത്തിയിട്ടും ലോകാരോഗ്യ സംഘടനക്ക് അതിന് കഴിയുന്നില്ല; തടസ്സമായി രണ്ടു രാജ്യങ്ങൾ മാത്രം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. 1988 ൽ തുടങ്ങിയതാണ് ലോകാരോഗ്യ സംഘടനയും അനുബന്ധ സ്ഥാപനങ്ങളുംകൂടി ലോകത്തുനിന്ന് പോളിയോ എന്ന ഗുരുതര രോഗത്തെ നിർമാർജനം ചെയ്യാൻ. എന്നാൽ അതിന് തൊട്ടടുത്തെത്തിയിട്ടും ഇതുവരെ അതിനു സാധിച്ചിട്ടില്ല. 2021 ൽ ഏതാണ്ട് അടുത്തെത്തിയതാണ്. അപ്പോഴാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ അവിടംകൊണ്ടവസാനിച്ചില്ല. പോളിയോ വൈറസ്ബാധ പിന്നെയും വർധിച്ചു. ഒടുവിൽ കഴിഞ്ഞ വർഷം 99 ൽ എത്തി. അതോടെ പോളിയോ നിർമാർജനം ഒഴിയാബാധയായിത്തുടരുകയാണ് ലോകാരോഗ്യ സംഘടനക്ക്. ആറുതവണയാണ് അവർ അന്തിമസമയം നീട്ടിയത്. ഇനിയത്തെ ലക്ഷ്യം 2029 ആണ്.
വളരെയധികം പടരാൻ സാധ്യതയുള്ളതും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരിക്കലും ശരിപ്പെടുത്താനാവാത്തവിധം തളർത്തുന്നതുമായ രോഗമാണ് പോളിയോ. വൈറസ് ബാധിച്ചുകഴിഞ്ഞാൽ മണിക്കൂറുകൾക്കകം കുട്ടിതളർന്നുവീഴും. ലോകത്ത് ഇതിന് ചികിൽസയും കണ്ടെത്തിയിട്ടില്ല.
ഈ വർഷം പാകിസ്ഥാനിൽ 4.5 കോടി കുട്ടികൾക്കും അഫ്ഗാനിസ്ഥാനിൽ 1.1 ലക്ഷം കുട്ടികൾക്കും വാക്സിൻ നൽകാനാണ് തീരുമാനം. എന്നാൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വാക്സിനേഷനിൽ വന്ന പാളിച്ചയാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് അധികൃതർ പറയുന്നു. സന്നദ്ധപ്രവർത്തകർ സ്വന്തം പ്രവൃത്തി കൃത്യമായി നിർവഹിച്ചില്ല. അറിവില്ലവത്തയാളുകൾക്ക് ജോലികൾ മറിച്ചുനൽകി. റഫ്രിജറേറ്റിൽ സൂക്ഷിക്കേണ്ട മരുന്ന് കൃത്യമായി സൂക്ഷിച്ചില്ല തുടങ്ങിയവയാണ് ലോക കാമ്പയിന് തിരിച്ചടിയായതെന്ന് പ്രവർത്തകർ പറയുന്നു.
ലോകത്തെ പോളിയോ നിർമാർജനദൗത്യം പലപ്പോഴും ആസുത്രണത്തകരാർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്തിലെത്താത്തതെന്ന് ഒരു വിമർശനം നിലനിൽക്കുന്നുണ്ട്. വായിലൂടെ നൽകുന്ന പോളിയോ വാക്സിനേഷൻ വിദഗ്ധരല്ലാത്തവർ കൈകാര്യം ചെയ്യുന്നതിൽ അപാകതയുണ്ടത്രെ. അതുപോലെ റെക്കോഡ് ചെയ്യപ്പെടുന്ന കണക്കുകൾ തെറ്റാണെന്നും പറയപ്പെടുന്നു.
ലോകത്തെല്ലായിടത്തും നടത്തുന്ന കാമ്പയിനുകളിൽ എല്ലാ കുട്ടികളെയും എത്തിക്കാൻ സന്നദ്ധപ്രവർത്തകർക്ക് കഴിയാറുമില്ല. എന്നാൽ ലോകചരിത്രത്തിൽ ഏറ്റവുംകൂടുതൽ പണം ചെലവഴിച്ചിട്ടുള്ള രോഗനിർമാർജന കാമ്പയിനും ഇതാണ്. ഇതുവരെ 20,000 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്.
3000 കോടി കുട്ടികളെയാണ് ഇതിനോടകം വാക്സിനേറ്റ് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടുകോടിയോളം കുട്ടികളെയെങ്കിലും രോഗബാധയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

