Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2026 3:24 PM IST Updated On
date_range 22 Aug 2026 3:24 PM ISTഏഴ് വയസുകാരനെ സ്നാക്സ് നൽകി ഒറ്റക്കിരുത്തി ഹൈക്കിങ്ങിന് പോയ പിതാവിന് പൊലീസിന്‍റെ താക്കീത്
text_fieldsbookmark_border
ടോക്കിയോ: ജപ്പാനിലെ ഏറ്റവും ഉയർന്ന പർവതമായ മൗണ്ട് ഫുജിയിൽ ഏഴു വയസുകാരനെ ഒറ്റക്കാക്കി മലകയറാൻ പോയ പിതാവിന് പൊലീസ് താക്കീത് നൽകി. ശീതള പാനീയവും ലഘുഭക്ഷണവും നൽകി കുട്ടിയെ മണിക്കൂറുകളോളം ഒരിടത്ത് ഇരുത്തിയ ശേഷമാണ് മൂത്ത മകനുമായി ഇയാൾ മലകയറിയത്.
കടൽനിരപ്പിൽ നിന്ന് 2,000 മീറ്ററിലധികം ഉയരത്തിലുള്ള മൗണ്ട് ഫുജിയിലെ ഒരു ബെഞ്ചിൽ കുട്ടിയെ തനിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൈക്കിങ് റൂട്ടിന്‍റെ ആറാം സ്റ്റേഷന് സമീപത്ത് നിന്നാണ് ക്ഷീണിതനായ കുട്ടിയെ പൊലീസ് കണ്ടെത്തിയത്.
മൂന്ന് മണിക്കൂർ മലകയറി എട്ടാം സ്റ്റേഷനിലുണ്ടായിരുന്ന പിതാവിനെ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൈമാറിയ ശേഷം ഇയാൾക്ക് പൊലീസ് അന്ത്യശാസനം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

