Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസൽസിൽ ഫുട്ബോൾ ആരാധകരെ കൊലപ്പെടുത്തിയ ആളെ പൊലീസ് വെടിവെച്ചുകൊന്നു

text_fields
bookmark_border
ബ്രസൽസിൽ ഫുട്ബോൾ ആരാധകരെ കൊലപ്പെടുത്തിയ ആളെ പൊലീസ് വെടിവെച്ചുകൊന്നു
cancel



ബ്രസൽസ്: ബ്രസൽസിൽ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ വെടിവെപ്പിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. ഇയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തതായി ബെൽജിയൻ ആഭ്യന്തര മന്ത്രി ആനെലീസ് വെർലിൻഡൻ പറഞ്ഞു.

അനധികൃതമായി ബെൽജിയത്തിൽ താമസിക്കുന്ന തുനീഷ്യൻ തീവ്രവാദിയെന്ന് സംശയിക്കുന്ന 45 വയസുകാരനെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെയാണ് ഒരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട​െതന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

വെടിവെപ്പിനെ തുടർന്ന് ദേശീയ സ്റ്റേഡിയത്തിൽ ബെൽജിയം-സ്വീഡൻ ഫുട്ബോൾ മത്സരം പകുതി സമയത്ത് താൽക്കാലികമായി നിർത്തിവച്ചു. മുൻകരുതലായി 35,000 കാണികളെ സ്റ്റേഡിയത്തിൽ തടഞ്ഞുവച്ചു. കളി നിർത്തി രണ്ട് മണിക്കൂറിലധികം കഴിഞ്ഞതിനു ശേഷമാണ് കാണികളെ പുറത്തേക്കു വിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police shoot dead man who killed football fans in Brussels
Next Story