Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Crossing the Croatian-Bosnian border
cancel
camera_alt

പിതാവ്​ ഹസനൊപ്പം അനുജത്തി ദരിയയെ ഉന്തുവണ്ടിയിൽ വലിച്ചുനീങ്ങുന്ന സാമൻ  Photos Courtesy: Alessio Mamo/The Guardian

Homechevron_rightNewschevron_rightWorldchevron_right''എ​െൻറ കുഞ്ഞുമോളുടെ...

''എ​െൻറ കുഞ്ഞുമോളുടെ നാപ്പി വരെ പൊലീസ്​ പരിശോധിച്ചു'' -മരണം മണക്കുന്ന വഴികളിൽ പൊന്നുമക്കളെ മാറോടണച്ച്​​ ഇവരുടെ പലായനം..

text_fields
bookmark_border

ചെളിയും മഞ്ഞും കടന്ന്​ ത​െൻറ കുഞ്ഞ​നുജത്തിയെ ഒരു ഉന്തുവണ്ടിയിൽ വലിച്ചുനീങ്ങുകയാണ്​ ആ അഫ്​ഗാൻ ബാലിക. സാമന്​ ആറു വയസ്സാണ്​ പ്രായം. കുഞ്ഞുദരിയക്ക്​ 10 മാസവും. ബോസ്​നിയ കടന്ന്​ സെൻട്രൽ യൂറോപിലെ സുരക്ഷിത തീരങ്ങളിലേക്ക്​ പുറപ്പെട്ട​ ഇരുവരെയും അവരുടെ കുടുംബങ്ങളെയും ക്രൊയേഷ്യൻ ​െപാലീസി​െൻറ നിർദയ കൈകൾ മടക്കിയത്​ 11 തവണ. അതിനിടെയാണ്​ ദരിയയുടെ നാപ്പിയും പൊലീസ്​ വിശദമായി പരിശോധിച്ചത്​. ഫോണോ പണമോ നാപ്പിയിൽ ഒളിപ്പിച്ചോ എന്നാണ്​ അറിയേണ്ടത്​. ''മുതിർന്ന ഒരുവളെ എന്ന പോലെയായിരുന്നു അവരുടെ പരിശോധന. എ​െൻറ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല''- ഒരു വടി കുത്തിപ്പിടിച്ച്​ ചെളിയിലൂടെ മുടന്തിനീങ്ങിയ 40 കാരിയായ മാതാവ്​ മറിയമി​െൻറ വാക്കുകൾ.

ഒറ്റക്കു നടന്നും മാതാപിതാക്കളുടെ തോളത്തേറിയും ബോസ്​നിയയിലെ അവസാന ഗ്രാമമായ ബോസൻക ബോയ്​നക്കു ചുറ്റുമുള്ള വനാതിർത്തിവഴി ക്രൊയേഷ്യയിലേക്ക്​ കടക്കാൻ ശ്രമം തുടരുന്ന ദരിയയൂം അവളെ പോലുള്ള ഒരു ഡസൻ കുഞ്ഞുങ്ങളും അനുഭവിക്കുന്ന മഹാപീഡകൾ അന്വേഷിക്കാൻ ഞങ്ങളും ഇറങ്ങി. ഒട്ടും സ്​നേഹം തിരിച്ചുനൽകാത്തവരെങ്കിലും സെൻട്രൽ യൂറോപ്​ ലക്ഷ്യമിട്ടായിരുന്നു അവരുടെ യാത്ര. അത്യപൂർവം കുടുംബങ്ങളേ കര പിടിക്കാറുള്ളൂ. ഏറെ പേരെയും ക്രൊയേഷ്യൻ പൊലീസ്​ തടയും. വിശദ പരിശോധന നടത്തും. കിട്ടിയതെല്ലാം അവർ കൊണ്ടുപോകും. വാക്കുകൊണ്ട്​ നടന്നില്ലേൽ ബലം ​പ്രയോഗിച്ചും ബോസ്​നിയയിലേക്ക്​ ഇവരെ തിരിച്ചോടിക്കും. ഇവിടെ മരംകോച്ചും തണുപ്പിൽ കാത്തിരിക്കുന്നതാക​ട്ടെ, വെള്ളവും വൈദ്യുതിയുമില്ലാതെ ആയിരക്കണക്കിന്​ കുടുംബങ്ങൾ..



കഴിഞ്ഞ ഡിസംബറിലായിരുന്നു ബോസ്​നിയയിലെ ഒരു കുടിയേറ്റ ക്യാമ്പിൽ അഗ്​നി പടർന്നത്​. അതോടെ കാര്യങ്ങൾ പിന്നെയും കൈവിട്ടു. 'ബോസ്​നിയയിലുള്ള മൊത്തം 8,000 കുടിയേറ്റക്കാരിൽ ​2,000 പേർ ആരോരുമില്ലാതെ കഴിയുന്നത്​ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും താത്​കാലിക തമ്പുകളിലും പിന്നെ വനങ്ങളിലും​''- ഡാനിഷ്​ റഫ്യൂജി കൗൺസിൽ ഡയറക്​ടർ നി​െകാള ബേ​ പറയുന്നു. ''കുടുംബസമേതം കഴിയുന്നവരുണ്ട്​. കുട്ടികളുണ്ട്​. കൂട്ടിന്​ ആരുമില്ലാതെ ചെറിയ കുഞ്ഞുങ്ങൾ വരെ കാണാം​- പേരിനു പോലും അഭയകേന്ദ്രങ്ങളില്ലാത്തവർ. അടിസ്​ഥാന സേവനങ്ങൾ കിട്ടാനില്ല. ആരോഗ്യപരിരക്ഷ അറിഞ്ഞിട്ടുപോലുമുണ്ടാകില്ല''- ബേയുടെ വാക്കുകൾ.

2020ൽ മാത്രം 800 കുട്ടികളെയാണ്​ ക്രൊയേഷ്യൻ പൊലീസ്​ തിരിച്ചോടിച്ചത്​, ആറു വയസ്സിന്​ താഴെയുള്ള കുഞ്ഞുങ്ങൾ വരെയുണ്ട്​ അതിൽ. ക്രൊയേഷ്യയെയും ബോസ്​നിയയെയും അതിരിട്ടുനിൽക്കുന്ന ഗ്രാമങ്ങളിൽ കഴിയുന്ന കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും എണ്ണം കഴിഞ്ഞ മാസങ്ങളിൽ കുത്തനെ കൂടുകയാണെന്ന്​ കണക്കുകൾ പറയുന്നു.

ഇവരേറെയും വരുന്നത്​ ഗ്രീസിൽനിന്നാണ്​. കുടിയേറ്റക്കാർക്ക്​ സർക്കാർ നടപടികളെല്ലാം വഴിമുടക്കി ഗ്രീസ്​ അടുത്തിടെ അംഗീകാരം നൽകിയ നിയമ​ം നടപ്പായതോടെയാണ്​ കൂടുതൽ കുഴമറിഞ്ഞത്​. കാത്തിരുന്ന്​ ജീവിതം കൈവിടുമെന്നായപ്പോൾ സെൻട്രൽ യൂറോപിലെവിടെയെങ്കിലും കരപിടിക്കാമെന്ന മോഹവുമായാണ്​ ഏറെ പേരും ഇപ്പോൾ യാത്ര തുടരുന്നത്​.



''ഗ്രീസ്​ വിട്ട്​ ബാൾക്കൻ പാതകളിലൂടെ യൂറോപ്പിലെ മറ്റു തീരങ്ങൾ പിടിക്കാൻ പുറപ്പെടുന്നത്​ എന്തിനെന്ന്​ കൃത്യമായി പറയാനൊക്കില്ല''- പറയുന്നത്​ ഗ്രീസിലെ മെഡിസിൻസ്​ സാൻസ്​ ഫ്രോണ്ടിയേഴ്​സ്​ (എം.എസ്​.എഫ്​) പ്രതിനിധി സ്​റ്റീഫൻ ​ഒബെറീറ്റ്​. ''പക്ഷേ, അഭയം നൽകുന്ന നടപടികളിലെ മെല്ലെപ്പോക്കും കുടുംബവുമായി ചേരാൻ സാധിക്കാതെ വരുന്നതും മുതൽ അരിഷ്​ടതകൾ മാത്രം തൂങ്ങിയാടുന്ന ജീവിതവും സംരക്ഷണമില്ലായ്​മയും മനുഷ്യർക്കൊപ്പം സാധാരണ ജീവിതം തുടങ്ങാനുള്ള മോഹം വരെ പലതാണ്​ കാരണങ്ങൾ''.

അതികഠിനമാണ്​ ഇൗ യാത്രകൾ. മലനിരകൾ താണ്ടണം, മഞ്ഞുപുതച്ച വനഭൂമികൾ മുറിച്ചുകടക്കണം. എന്നി​ട്ടോ, അവസാന അഭയമാകാൻ ഒരിടവും ഇല്ലാത്തവർ. ബോസൻസ്​ക ബോജ്​നയിലെ ഉപേക്ഷിക്കപ്പെ​ട്ടതോ​ പാതി തകർന്നതോ ആയ കെട്ടിടങ്ങളിൽ കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ട ഈ പാവം കുഞ്ഞുങ്ങളിലേറെയും പിറവി കൊണ്ടത്​ ദു​രിതം കടക്കാനുന്ന യാത്രകളിലെപ്പോഴോ ആകും. അതിലൊരുവളാണ്​ 'ദരിയ'. കടലോ പുഴ​യോ എന്നൊക്കെയാകും ദരിയ എന്ന പേരിന്‍റെ അർഥം. കുഞ്ഞുദരിയയിപ്പോൾ പക്ഷേ, ദുരിതങ്ങളുടെ കടലാഴങ്ങളിലാണെന്നു മാത്രം. വടക്കൻ അഫ്​ഗാനിസഥാനിലെ കുന്ദൂസ്​ സ്വദേശിയായ 52 കാരൻ ഹസനാണ്​ പിതാവ്​. യുദ്ധം കൊഴുത്ത നാട്ടിൽനിന്ന്​ ആറു മക്കളെയും കൈപിടിച്ച്​ നാടുവിട്ടിറങ്ങിയതാണ്​ ഈ കുടുംബം. നാട്ടിൽ യുദ്ധമുണ്ടാക്കിയില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഈ കാട്ടിനു നടുവിൽ പെടില്ലായിരുന്നു ത​െൻറ കുടുംബമെന്ന്​ ഹസൻ പറയുന്നു.

''സ്​ത്രീകൾക്കും കുട്ടികൾക്കും നേരെ ക്രൊയേഷ്യൻ പൊലീസ്​ ശാരീരിക അതിക്രമങ്ങൾ പതിവി​ല്ലെങ്കിലും മാനസിക പീഡനവും തെറിവിളിയും അപമാനവും വേണ്ടുവോളമാണെന്ന്​ പറയുന്നു,​ 'ബോർഡർ വയലൻസ്​ മോണിറ്ററിങ്​ നെറ്റ്​വർക്​ (ബി.വി.എം.എൻ) എന്ന സംഘടന. 2019 ഒക്​ടോബർ 16ന്​ അതിർത്തി കടക്കവെ ക്രൊയേഷ്യയിലെ ഗ്ലിന ഗ്രാമത്തിൽ തടഞ്ഞുനിർത്തിയ സിറിയൻ, ഫലസ്​തീനിയൻ കുടുംബങ്ങൾ വസ്​ത്രമുരിയാൻ നിർബന്ധിതരായി. കുട്ടികളെയും അവർ പരിശോധിച്ചു. കുട്ടികളുടെ ഡയപറുകൾ വരെ ഊരി. രാത്രിയുടെ ഇരുട്ടിൽ വസ്​ത്രം പോലും നിഷേധിക്കപ്പെട്ട്​ രണ്ടു കുടുംബങ്ങൾ. സമാനമായി, പണവും ഫോണും തെരഞ്ഞ്​ ചില പുരുഷ ഉദ്യോഗസ്​ഥർ ശരീരം തൊട്ടതി​െൻറ നീറ്റൽ പങ്കുവെക്കുന്നു, ഒരു അഫ്​ഗാൻ വനിത. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അവർ പരിശോധിച്ചു.



പ്രായമെത്താ​ത്ത പെൺകുട്ടികളെ ക്രൊയേഷ്യൻ പൊലീസ്​ വിവസ്​ത്രരാക്കുന്ന നിരവധി ഉദാഹരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ നിക്കൊള ബേ പറയുന്നു. പൊതിയാനെന്നു പറഞ്ഞ്​ ഒരു പുതപ്പ്​ നൽകും. പക്ഷേ, എല്ലാം തുറന്നുകാട്ടുന്നതാകും ഈ പുതപ്പുകൾ. കുട്ടികൾക്ക്​ മുമ്പിൽ അടിയും തൊഴിയുമേറെ കിട്ടിയ അമ്മമാരും അനവധി. ചിലപ്പോൾ അവരെ ആട്ടിയോടിക്കും.

'അവസാനം പിറകോട്ടുതന്നെ പായിക്കുംനേരം നാലു വയസ്സുകാരൻ ബിലാൽ പൊലീസിനോട്​ ഇത്തിരി വെള്ളം ചോദിച്ച അനുഭവം മറിയം ഗാർഡിയൻ പത്രവുമായി പങ്കുവെക്കുന്നുണ്ട്​. അതുനിരസിച്ചുവെന്ന്​ മാത്രമല്ല, തല്ലിയോടിക്കുക കൂടി ചെയ്​തായിരുന്നു പൊലീസി​െൻറ പ്രതികാരം. അതുകഴിഞ്ഞ്​ മാതാവിനും കിട്ടി തൊഴി. നിലത്തുമറിഞ്ഞുവീണിടത്തുനിന്ന്​ എഴുന്നേറ്റാണ്​ തിരിഞ്ഞുനടന്നത്​. പക്ഷേ, ഇനിയും പറ്റിയാൽ അതിർത്തി കടന്ന്​ യ​ൂറോപിലെ സുരക്ഷിത തീരങ്ങൾ പിടിക്കണമെന്നു തന്നെയാണ്​ ഇവർക്കു മോഹം.

ബോസൻസ്​ക ബോജ്​നയിൽനിന്ന്​ കുട്ടികളും പരിവാരവുമായി കുടുംബങ്ങൾ പോകുംവഴി കണ്ട ആറു വയസ്സുകാരൻ പറഞ്ഞത്​, ''ഇന്ന്​ ഞങ്ങൾ 'കളിക്ക്​' പോകുകയാണ്​' എന്നാണ്​. ബോസ്​നിയയിൽനിന്ന്​ ​ക്രൊയേഷ്യയിലേക്കും അവിടെനിന്ന്​ മറ്റിടങ്ങളിലേക്കുമുള്ള യാത്രകളാണ്​ 'കളികൾ'. മക്കളിൽ സാഹസ മനസ്സ്​ നൽകാനാണ്​ കളി എന്ന പദം മാതാപിതാക്കൾ പറഞ്ഞുപഠിപ്പിക്കുന്നത്​. ഫ്രാൻസ്​, ഇറ്റലി, യു.കെ തുടങ്ങിയ രാജ്യങ്ങളാണ്​ ഈ കുടുംബങ്ങളുടെ ലക്ഷ്യം. മലനിരകളെത്തു​േമ്പാൾ പ്രചോദിപ്പിച്ച്​ മാതാപിതാക്കളുണ്ടാകും. ചിലപ്പോൾ പിറകെയോടും, ചിലപ്പോൾ മരംകയറും.

ഒരിക്കലൂടെ പൊലീസ്​ മടക്കിയാൽ ബൊസാൻസ്​ക ബോജ്​ന ഗ്രാമത്തിൽ തിരിച്ചെത്തിയാൽ അവരുടെ മുഖത്തുവായിക്കാം, കഴിഞ്ഞതൊന്നും കളിയായിരുന്നില്ലെന്ന്​. ഗുരുതര പീഡനങ്ങളുടെ കടലേഴും താണ്ടുന്ന കുഞ്ഞുങ്ങളിലിപ്പോൾ വിഷാദം, ഉത്​കണ്​ഠ, സമ്മർദം തുടങ്ങി മാനസിക പ്രശ്​നങ്ങളുടെ പെരുക്കമാണെന്ന്​ പറയുന്നു, മുൻനിര സന്നദ്ധ സംഘടനയായ ഡോക്​ടേഴ്​സ്​ ഓഫ്​ ദി വേൾഡിലെ ടാറ്റിയാന ഒലിവേറൊ.


33 കാരിയായ കാബൂൾ സ്വദേശിനി സുഹ്​റയോട്​ ചോദിച്ചാലറിയാം, സ്വന്തം കുഞ്ഞുങ്ങളുടെ ദുരിത പർവം. ''അതിർത്തി കടക്കാൻ ഇറങ്ങു​േമ്പാൾ കുഞ്ഞുങ്ങൾ അരുതെന്നു പറയും, കരയും. പൊലീസ്​ മടക്കുന്നതാണ്​ അവർക്കു പേടി. ചിലപ്പോൾ തൊഴിയും കിട്ടും''. 2016ൽ റമദാൻ മാസം നടന്ന ഒരു ബോംബ്​ ആക്രമണത്തിൽ സുഹ്​റക്ക്​ നഷ്​ടമായത്​ ഏഴുവയസ്സുകാരൻ മകനെ. 11 കാരൻ നൗറീൻ​ ഒരു വശം തളർന്നു കിടപ്പിലായി. കഴിഞ്ഞ നവംബറിൽ മാത്രം കാബൂളിൽ അക്രമികൾ നടത്തിയ ബോംബ്​ ആക്രമണ പരമ്പരയിൽ ജീവൻ പൊലിഞ്ഞത്​ 88 പേർക്ക്​. 193 പേർക്ക്​ പരിക്കേറ്റു. ഒരാഴ്​ച മുഴുക്കെ പലവട്ടം ശ്രമിച്ചിട്ടും അതിർത്തി കടക്കാനായത്​ രണ്ടു കുടുംബങ്ങൾക്കു മാത്രമെന്ന്​ ഗാർഡിയൻ സംഘം പറയുന്നനു. ദരിയയുടെ കുടുംബം അവസാനം സഗ്​രെബിലെത്തി.

ഇത്​ ഒരു നാട്ടിലെ മാത്രം കഥയല്ല. ​െസ്ലാവേനിയ, ഇറ്റലി തുടങ്ങിയ നാടുകളിലും ഇതുതന്നെ ആവർത്തിക്കുന്നു. റോമിലെ ഒരു കോടതി അടുത്തിടെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്​ ഇതുപോലെ 700 കുടുംബങ്ങളെ തടഞ്ഞ നടപടി. സംഭവം അന്വേഷിക്കുമെന്ന്​ ക്രൊയേഷ്യൻ ആഭ്യന്തര മന്ത്രാലയം ഗാർഡിയൻ സംഘത്തോടും പറഞ്ഞിരുന്നു. വിഷയം പഠിക്കാൻ യൂറോപ്യൻ പാർലമെൻറ്​ സംഘം അതിർത്തിയിലെത്താൻ തീരുമാനമെടുത്തിട്ടുണ്ട്​. ക്രൊയേഷ്യൻ പൊലീസി​െൻറ അതിക്രമങ്ങൾ പരിശോധിക്കുകയാണ്​ അവരുടെ ലക്ഷ്യം.

ഇതി​െൻറ ഭാഗമായി ഇറ്റാലിയൻ സോഷ്യലിസ്​റ്റ്​, ​ഡെമോക്രാറ്റ്​ പാർലമെൻറ്​ പ്രതിനിധികൾ സഗ്​രബിലെത്തിയിരുന്നു. ബോസ്​നിയൻ അതിർത്തിയിലെത്തി കാര്യങ്ങളറിയുകയായിരുന്നു അവരുടെ ലക്ഷ്യം. എല്ലാം നേരിട്ടു കണ്ട ശേഷം അവരുടെ പ്രതികരണം ഇങ്ങനെ: ''ഗുരുതരമാണീ കൃത്യം. കീഴ്​വഴക്കങ്ങളില്ലാത്തത്​''.

(കടപ്പാട്​: theguardian.com മൊഴിമാറ്റം: കെ.പി മൻസൂർ അലി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RefugeeCroatian-Bosnian BorderBosanska BojnaZagreb
News Summary - ‘Police Searched My Baby's Nappy'-Degrading Treatment And Violent Pushbacks Towards Refugees
Next Story