Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസൽസിൽ പട്രോളിങ്ങിനിടെ പൊലീസുകാരനെ കഴുത്തിൽ കുത്തിക്കൊന്നു

text_fields
bookmark_border
ഭീകരാക്രമണമാണോയെന്ന് അന്വേഷണം
ബ്രസൽസിൽ പട്രോളിങ്ങിനിടെ പൊലീസുകാരനെ കഴുത്തിൽ കുത്തിക്കൊന്നു
cancel

ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. മറ്റൊരു പൊലീസുകാരന് പരിക്കേറ്റു. അക്രമിയെ വെടിവെച്ച് വീഴ്ത്തി. അക്രമിയും പരിക്കേറ്റു ഒരു പൊലീസുകാരനും ആശുപത്രിയില്‍ ചികിത്സയിലാണ്.

പതിവ് പട്രോളിങ്ങിനിടെയാണ് പൊലീസുകാരന് കുത്തേറ്റത്. കത്തിയുമായെത്തിയ അക്രമി പൊലീസുകാരന്‍റെ കഴുത്തില്‍ ആഴത്തിൽ കുത്തുകയായിരുന്നു. ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവം കണ്ട മറ്റൊരു ഉദ്യോഗസ്ഥൻ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർമാർ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രോസിക്യൂട്ടറുടെ ഓഫീസ് വക്താവ് പറഞ്ഞു.

അക്രമി വ്യാഴാഴ്ച നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലെത്തി താൻ പൊലീസിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police officer stabbed in Brussels; belgium launched terror probe
Next Story