യു.എസിലെ ആശുപത്രിയിൽ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
text_fieldsവാഷിംങ്ടൺ: പെൻസിൽവാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളുമായി എത്തിയ ഒരാൾ ജീവനക്കാരെ ബന്ദികളാക്കി നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു.
വെസ്റ്റ് യോർക്ക് ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റെിലെ ആൻഡ്രൂ ഡ്വാർട്ടെയാണ് യോർക്കിലെ യു.പി.എം.സി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ടത്. തോക്കുധാരിയും മരിച്ചതായി അധികൃതർ അറിയിച്ചു.
ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു കസ്റ്റോഡിയൻ എന്നിവരുൾപ്പെടെ മൂന്ന് ജീവനക്കാർക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ വെടിയേറ്റ് പരിക്കേറ്റതായി യോർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടിം ബാർക്കർ പറഞ്ഞു. മറ്റൊരു ജീവനക്കാരന് വീണു പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
2022ൽ വെസ്റ്റ് യോർക്ക് ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ആറു വർഷമായി നിയമപാലകനായിരുന്നു ഡുവാർട്ടെ. 2019ൽ തുറന്ന അഞ്ചു നിലകളുള്ള ആശുപത്രിയാണ് യു.പി.എം.സി മെമ്മോറിയൽ.
യു.എസ് ആശുപത്രികളിലും മെഡിക്കൽ സെൻ്ററുകളിലും സമീപ വർഷങ്ങളിൽ തോക്ക് ആക്രമണങ്ങളുടെ വർധിച്ചുവരുന്ന തരംഗത്തിൻ്റെ ഭാഗമാണ് വെടിവെപ്പെന്ന് യു.എസ് സെേൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ഇത്തരം ആക്രമണങ്ങൾ ആരോഗ്യ രംഗത്തെ രാജ്യത്തെ ഏറ്റവും അക്രമാസക്തമായ മേഖലകളിലൊന്നാക്കി മാറ്റി. ജോലിസ്ഥലത്തെ അക്രമത്തിൽനിന്ന് തൊഴിലാളികൾക്ക് പരിക്കുകൾ സംഭവിക്കുന്നത് തുടർക്കഥയായി മാറുകയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

