വനിതാചാവേറിനെ പിടികൂടി
text_fieldsകത്വ: പാകിസ്താനിലെ ബലൂചിസ്താനിൽ ദേഹത്ത് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചനിലയിൽ സ്ത്രീയെ പിടികൂടി. ബലൂച് ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുള്ള മഹ്ബൽ എന്ന സ്ത്രീയെയാണ് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. കത്വയിലെ തന്ത്രപ്രധാന സ്ഥലത്ത് ചാവേർ ആക്രമണം നടത്താനായിരുന്നു ഇവർ വന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ നിരോധിത ബലൂചിസ്താൻ നാഷനൽ ആർമിയുടെ വനിതാചാവേർ കറാച്ചി സർവകലാശാലയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തിയ സ്ഫോടനത്തിൽ മൂന്ന് ചൈനീസ് അധ്യാപകരും അവരുടെ പാകിസ്താനി ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പാക് താലിബാൻ നടത്തിയ ആക്രമണത്തിൽ കറാച്ചി പൊലീസ് മേധാവി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

