കെനിയയുടെ ലോക താരം അഗ്നസ് ടിറോപിനെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ
text_fieldsൈനറോബി: ദീർഘദൂര ഓട്ടത്തിൽ കെനിയയുടെ പുതിയ പ്രതീക്ഷയായിരുന്നു താരം അഗ്നസ് ടിറോപ് സ്വവസതിയിൽ കുത്തേറ്റു മരിച്ചു. സംഭവത്തിൽ പ്രതിയെന്നു കരുതുന്ന ഭർത്താവ് ഇമ്മാനുവൽ റോടിച്ചിനെ അറസ്റ്റ് ചെയ്തു. ടോക്യോ ഒളിമ്പിക്സിൽ 5,000 മീറ്റർ ഓട്ടത്തിൽ കെനിയൻ ജഴ്സിയിലിറങ്ങി താരം നാലാമതെത്തിയിരുന്നു.
വനിതകൾക്കായുള്ള 10 കിലോമീറ്റർ മത്സരത്തിൽ ലോക റെക്കോഡ് ഭേദിച്ച പ്രകടനവുമായി അഗ്നസ് മുന്നിൽനിന്നത് കഴിഞ്ഞ മാസമാണ്. അതിെൻറ ആഘോഷമൊടുങ്ങുംമുമ്പാണ് സ്വന്തം ഭർത്താവിെൻറ കരങ്ങളാൽ മരണംപുൽകുന്നത്. വയറ്റിലും കഴുത്തിലും കുത്തേറ്റാണ് മരണം. രാജ്യത്തെ ഞെട്ടിച്ച കൊലപാതക വാർത്തയറിഞ്ഞതോടെ കെനിയയിൽ രണ്ടാഴ്ചത്തേക്ക് എല്ലാ അത്ലറ്റിക്സ് മത്സരങ്ങളും നിർത്തിവെച്ചു.
2012ലെ ലോക ചാമ്പ്യൻഷിപ് ജൂനിയർ വിഭാഗത്തിൽ 5,000 മീറ്ററിൽ വിജയിച്ചാണ് അഗ്നസ് ലോക വേദിയിലേക്ക് കാൽവെക്കുന്നത്. 2014ലും ജൂനിയർ വിഭാഗത്തിൽ മത്സരിച്ച താരം 2015ൽ സീനിയറായും അങ്കം കുറിച്ചു. 2017, 2019 വർഷങ്ങളിൽ 10,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

