വാഴ്സോ: പോളണ്ടിലേക്ക് ബെലറൂസ് അതിർത്തി കടന്നെത്തിയ രണ്ടു കുടിയേറ്റ സംഘങ്ങളെ പിടികൂടിയതായി പോളിഷ് അധികൃതർ അറിയിച്ചു. കുടിയേറ്റക്കാർ താൽകാലിക ക്യാമ്പ് സ്ഥാപിച്ച അതിർത്തി പ്രദേശത്ത് ബെലറൂസ് സേന ആകാശത്തേക്ക് വെടിയുതിർക്കുകയാണെന്നും പോളണ്ട് പ്രതിരോധമന്ത്രാലയം ആരോപിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ റിപ്പോർട്ടർമാർക്കും ആക്ടിവിസ്റ്റുകൾക്കും മറ്റ് രാജ്യക്കാർക്കും പോളണ്ടിെൻറ അതിർത്തി മേഖലകളിൽ പ്രവേശിക്കാൻ കഴിയില്ല. പോളണ്ട്, ലിേത്വനിയ, ലാത്വിയയുടെ കുറച്ചുഭാഗങ്ങൾ എന്നിവക്ക് സമീപമുള്ള ബെലറൂസ് അതിർത്തികളിൽ മാസങ്ങൾ നീണ്ട വ്യാപക കുടിയേറ്റത്തിനു ശേഷമുള്ള സംഘർഷഭരിതമായ കാലത്താണ് പുതിയ സംഭവവികാസങ്ങൾ.
ഈ മൂന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ 27 രാജ്യങ്ങളുടെ കിഴക്കൻ അതിർത്തിയിലാണ്.