പ്രധാനമന്ത്രി മോദി ഇസ്രായേലിലേക്ക് പുറപ്പെട്ടു: തന്ത്രപ്രധാന ബന്ധം ദൃഢമാക്കും; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ
text_fieldsന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക് പുറപ്പെട്ടു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. തന്ത്രപ്രധാന ബന്ധം ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി ഇന്ന് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും.ഇസ്രായാൽ പ്രധാനമന്ത്രിയുമായി പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മോദി പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ സന്ദർശിക്കുന്ന നരേന്ദ്രമോദി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിതെലേ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യ പാർലമെൻറിലെ പ്രസംഗത്തിൽ മോദി പറയുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊണ്ടതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗാസയിലെ ഇസ്രായേൽ അതിക്രമത്തിനെതിരേ ലോകം മുഴൻ ശബ്ദം ഉയർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി "ധാർമ്മിക ഭീരുത്വം" കാണിക്കുകയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു. 1960ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ഫലസ്തീൻ സന്ദർശമനമടക്കം ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള മുൻകാല ബന്ധങ്ങളും ജയ്റാം രമേശം ഓർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

