'സവര്‍ക്കര്‍ രക്ഷപ്പെടാനുള്ള ധീര ശ്രമം നടത്തിയത് ഇവിടെയാണ്, സഹായിച്ച എല്ലാവർക്കും നന്ദി'; ഫ്രഞ്ച് നഗരമായ മാർസെയിലിൽ നിന്നും പ്രധാനമന്ത്രി മോദി
text_fieldsപാരിസ്: ഫ്രഞ്ച് സന്ദർശന വേളയിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫ്രഞ്ച് നഗരമായ മാർസെയിലിലെത്തി. മാർസെയിലെ നഗരത്തിന് ഇന്ത്യയുടെ ചരിത്രപരമായ ബന്ധങ്ങളെ കുറിച്ച് പ്രധാനമന്ത്രി മോദി സാമൂഹ മാധ്യമങ്ങളിൽ വിവരിച്ചു.
സവർക്കറിന്റെ ധീരമായ രക്ഷപ്പെടലിന് ശ്രമിച്ചത് മാർസെയിലാണെന്നും അതിന് സഹായിച്ച ഫ്രഞ്ചുകാർക്കുള്ള നന്ദിയുമാണ് പ്രധാനമന്ത്രി എക്സിലൂടെ പ്രകടിപ്പിച്ചത്.
'മാര്‍സേയിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ നഗരത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇവിടെവെച്ചാണ് മഹാനായ വീര്‍ സവര്‍ക്കര്‍ രക്ഷപ്പെടാനുള്ള ധീരമായ ശ്രമം നടത്തിയത്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട അന്നത്തെ മാര്‍സേയ് നിവാസികളോടും ഫ്രഞ്ച് ആക്ടിവിസ്റ്റുകളോടും നന്ദിപറയാന്‍ ആഗ്രഹിക്കുകയാണ്. വീര്‍ സവര്‍ക്കറുടെ ധീരത തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും' മോദി എക്‌സിൽ കുറിച്ചു.
മാർസെയിലെയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ അനുസ്മരിക്കുന്ന സ്ഥലമാണിതെന്നും ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

