Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബൈഡന്‍റെ ക്ഷണം സ്വീകരിച്ചു; മോദി കാലാവസ്​ഥ ഉച്ചകോടിക്ക്​
cancel
Homechevron_rightNewschevron_rightWorldchevron_rightബൈഡന്‍റെ ക്ഷണം...

ബൈഡന്‍റെ ക്ഷണം സ്വീകരിച്ചു; മോദി കാലാവസ്​ഥ ഉച്ചകോടിക്ക്​

text_fields
bookmark_border

വാഷിങ്​ടൺ: നേതൃതല കാലാവസ്​ഥ ഉച്ചകോടിയിലും മുൻനിര സാമ്പത്തിക ശക്​തികളുടെ ഊർജ, കാലാവസ്​ഥ ഫോറത്തിലും പ​ങ്കെടുക്കാൻ യു.എസ്​​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ്​ മോദി പ​ങ്കെടുക്കുക.

യു.എസ്​ മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കൾക്കാണ്​ ക്ഷണം. കാലാവസ്​ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ്​ ദ്വിദിന ഉച്ചകോടി ചർച്ച ചെയ്യുക. 2030ഓടെ കാർബൺ വിഗിരണത്തിന്‍റെ തോത്​ ഗണ്യമായി കുറക്കുന്നതും ചർച്ചയാകും. കോവിഡ്​ മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ്​ പരിപാടി ഓൺലൈനായത്​.

ഭൗമദിനമായ ഏപ്രിൽ 22ന്​ തുടക്കമാകും. ആഗോള പ്രതിശീർഷ മൊത്ത ഉൽപാദനത്തിലും കാർബൺ വിഗിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുൻനിര രാജ്യങ്ങൾ പ​ങ്കെടുക്കുന്നുവെന്നതാണ്​ പ്രധാന സവിശേഷത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiJoe Bidenclimate summit
News Summary - PM Modi accepts Joe Biden's invitation to attend climate summit: MEA
Next Story