Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വിറ്റ്​സർലാൻഡിലെ...

സ്വിറ്റ്​സർലാൻഡിലെ ആൽപ്സ്​ പർ‍വതനിരയിൽ ചെറുവിമാനവും ഗ്ലൈഡറും തകർന്ന്​ അഞ്ച്​ മരണം

text_fields
bookmark_border
സ്വിറ്റ്​സർലാൻഡിലെ ആൽപ്സ്​ പർ‍വതനിരയിൽ ചെറുവിമാനവും ഗ്ലൈഡറും തകർന്ന്​ അഞ്ച്​ മരണം
cancel

ജനീവ: സ്വിറ്റ്​സർലാൻഡിലെ ആൽപ്സ്​ പർ‍വതനിരകളിൽ ചെറുവിമാനവും ഗ്ലൈഡറും തകർന്ന്​ അഞ്ച്​ പേർ മരിച്ചു​. വിമാനത്തിലുണ്ടായിരുന്ന നാല്​ പേരും ഗ്ലൈഡർ പറത്തിയിരുന്ന പൈലറ്റുമാണ്​ മരിച്ചത്​. വിമാനം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഗ്ലൈഡർ തകർന്നുവീണതായി കണ്ടെത്തിയത്​​. അതിനാൽ​ രണ്ട്​ അപകടങ്ങളും തമ്മിൽ ബന്ധമുള്ളതായും പൊലീസ്​ സംശയിക്കുന്നു. അതിൽ അന്വേഷണം നടത്തുന്നതായും അവർ അറിയിച്ചു.

പൈലറ്റും ഒരു കുട്ടിയടക്കം മറ്റ് മൂന്ന് യാത്രക്കാരുമുണ്ടായിരുന്ന ചെറുവിമാനം കിഴക്കൻ സ്വിറ്റ്സർലൻഡിലെ പിസ് നീർ പർവതത്തിൽ ശനിയാഴ്ചയായിരുന്നു തകർന്നുവീണത്​. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പർവതത്തിൽ ഗ്ലൈഡിങ്​ നടത്തവേ അപകടത്തിൽ പെട്ടയാളെ തിരഞ്ഞിറങ്ങിയ രക്ഷാപ്രവർത്തകരാണ് ഞായറാഴ്​ച്ച​ വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്​.

ശനിയാഴ്ച വൈകുന്നേരം തന്നെ അപകടത്തെ കുറിച്ച്​ അധികൃതർക്ക്​ വിവരം ലഭിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് ക്രാഷ് സൈറ്റിലേക്കുള്ള പ്രവേശനം അസാധ്യമാവുകയായിരുന്നു. അതേസമയം, അപകടത്തിനരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ​പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashGliderSwiss Alps
News Summary - Plane Glider Crash In Swiss Alps five people Dead
Next Story