കെനിയയിൽ വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു; ദൃശ്യങ്ങൾ പുറത്ത്
text_fieldsനെയ്റോബി: കെനിയയിൽ വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു. കെനിയയിലെ തീരദേശ മേഖലയായ മലിന്ദിയിലാണ് വിമാനം തകർന്ന് വീണതെന്ന് പൊലീസ് അറിയിച്ചു. മലിന്ദി-മൊംബാസ ഹൈവേയിലാണ് വിമാനം തകർന്ന് വീണതെന്ന് പൊലീസ് കമാൻഡർ ലക്കിജോസ്കി മുദാവാദി അറിയിച്ചു.
മരിച്ചവരിൽ രണ്ട് പേർ ഹൈവേയിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്നവരായിരുന്നു. മരിച്ച മറ്റൊരാൾ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. വിമാനത്തിന്റെ ചിറകുകൾ ഉൾപ്പടെ വേർപ്പെട്ട നിലയിലാണ്. കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ട്.
പൈലറ്റും യാത്രക്കാരായ രണ്ട് വിദ്യാർഥികളും വിമാനം തകരുന്നതിന് മുമ്പ് താഴേക്ക് ചാടി. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം തകരാനുള്ള കാരണം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ വിമാനം തകർന്ന് വീണതിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മലിന്ദി എയർപോർട്ടിന്റെ വികസനം നടത്താൻ കെനിയൻ സർക്കാർ ഒരുങ്ങിയെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മൂലം ഇത് ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്. വിമാനം തകർന്ന് വീണതോടെ വിമാനത്താവള വികസനം ഉടൻ നപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.