Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയിൽ തകർന്നുവീണു; യാത്രക്കാർക്കായി തിരച്ചിൽ

text_fields
bookmark_border
വിമാനത്തിലുണ്ടായിരുന്നത് 64 പേർ, ഹെലികോപ്ടറിൽ മൂന്ന് സൈനികർ
flight crash
cancel
camera_altനദിയിലെ രക്ഷാപ്രവർത്തനം 

വാഷിങ്ടൺ ഡി.സി: യു.എസ് തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകർന്നു. വിമാനത്താവളത്തിന് സമീപത്തെ പൊട്ടൊമാക് നദിയിലാണ് വിമാനം തകർന്നുവീണത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് (ഇന്ത്യൻ സമയം രാവിലെ 7.30) അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.


60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്ന വിമാനമാണ് ലാൻഡിങ്ങിനൊരുങ്ങവേ അപകടത്തിൽപെട്ടത്. യു.എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് കൂട്ടിയിടിയിൽപെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ജീവാപായം സംഭവിച്ചോയെന്ന വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.


കൻസാസിലെ വിചിറ്റയിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്‍റെ പി.എസ്.എ വിമാനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽപെട്ട ഹെലികോപ്ടറിൽ മൂന്ന് സൈനികരാണുണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു. അപകടത്തെ തുടർന്ന് എയർപോർട്ട് പ്രവർത്തനം താൽക്കാലികമായി നിർത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - plane crash in washington dc airport
Next Story