Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലണ്ടനിൽ വനിത ഫുട്ബാൾ താരങ്ങളുമായി പുറ​​പ്പെട്ട വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ് പക്ഷിയിടിച്ചു; പൊട്ടിത്തെറി

text_fields
bookmark_border
ലണ്ടനിൽ വനിത ഫുട്ബാൾ താരങ്ങളുമായി പുറ​​പ്പെട്ട വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ് പക്ഷിയിടിച്ചു; പൊട്ടിത്തെറി
cancel

ഫുട്ബാൾ താരങ്ങൾ കയറിയ വിമാനം പറന്നുയരാനായി റൺവേയിൽ നീങ്ങുന്നതിനിടെ പക്ഷിയിടിച്ച് അപകടം. തീപ്പൊരി പടർന്ന് പൊട്ടിത്തെറി ഉണ്ടായെങ്കിലും കൂടുതൽ അപകടമുണ്ടാകാതെ നിർത്താനായതായി അധികൃതർ അറിയിച്ചു. പ്രിമിയർ ലീഗ് ടീമായ ആഴ്സണലിന്റെ വനിത ടീം ജർമനിയിൽ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനി ബ്രോൻഷ്വീഗ് വുൾഫ്സ്ബർഗ് വിമാനത്താവളത്തിലായിരുന്നു അപകടം. പക്ഷിയിടിച്ചതിന് പിന്നാലെ തീപ്പൊരി പടരുന്നത് കണ്ട പൈലറ്റ് വിമാനം നിർത്തുകയായിരുന്നു.

ഉടൻ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച അമേരിക്കൻ എയർലൈൻസ് വിമാനത്തിലും സമാനമായി പക്ഷിയിടിച്ച് അപകടമുണ്ടായിരുന്നു. എഞ്ചിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയാണ് അപകടമൊഴിവാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plane Carrying Arsenal Women's Team Bursts Into Flames On Runway Before Take-Off
Next Story