Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ടു വൈമാനികരും...

രണ്ടു വൈമാനികരും ഉറങ്ങി; വിമാനം ഭീകരർ റാഞ്ചിയെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
രണ്ടു വൈമാനികരും ഉറങ്ങി; വിമാനം ഭീകരർ റാഞ്ചിയെന്ന് മുന്നറിയിപ്പ്
cancel
Listen to this Article

പാ​രി​സ്: നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ന്യൂ​യോ​ർ​ക്കി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് പ​റ​ന്ന ഇ​റ്റാ​ലി​യ​ൻ വി​മാ​ന​ത്തെ ചൊ​ല്ലി ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് അ​ധി​കൃ​ത​ർ. 10 മി​നി​റ്റു നേ​രം ഐ.​ടി.​എ എ​യ​ർ​ലൈ​ൻ​സു​മാ​യി എ​ല്ലാ വാ​ർ​ത്താ​വി​നി​മ​യ​വും ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് റാ​ഞ്ച​ൽ നാ​ട​കം സം​ശ​യി​ച്ച​ത്. വി​മാ​നം പി​ന്തു​ട​രാ​ൻ ര​ണ്ടു യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ക്കു​ക​യും ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത അ​ധി​കൃ​ത​ർ വൈ​കാ​തെ, അ​പ​ക​ട​ക​ര​മാ​യ​തൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

ഓ​ട്ടോ​പൈ​ല​റ്റി​ലാ​യ​തി​നാ​ൽ ദൂ​ര​യാ​ത്ര​യി​ലു​ള്ള വി​മാ​നം സു​ര​ക്ഷി​ത​മാ​യി യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, താ​ഴെ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ട ര​ണ്ടു വൈ​മാ​നി​ക​രും ഉ​റ​ങ്ങി​യ​താ​ണ് വി​ല്ല​നാ​യ​ത്. പ്ര​തി​ക​രി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ത്തി​നു​വ​ന്ന കേ​ടു​പാ​ടാ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് പൈ​ല​റ്റ് വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ 'ക​ള്ള​ൻ ക​പ്പ​ലി​ൽ​ത​ന്നെ​യെ​ന്ന്' തി​രി​ച്ച​റി​ഞ്ഞു. പൈ​ല​റ്റി​നെ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HijackingPilot
News Summary - Pilots Who Fell Asleep While Flying Plane Triggered Fears Of Terrorist Hijacking: Report
Next Story