Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right271...

271 യാത്രക്കാരുമായിപ്പോയ വിമാനത്തിന്‍റെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
271 യാത്രക്കാരുമായിപ്പോയ വിമാനത്തിന്‍റെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു
cancel

പനാമ: 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മയാമിയിൽ നിന്ന് ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ഇവാൻ അൻഡൗർ ആണ് മരിച്ചത്. 25 വർഷത്തിലധികമായി വിമാനം പറത്തുന്ന മുതിർന്ന പൈലറ്റാണ് ഇദ്ദേഹം.

ഞായർ രാത്രി 11ഓടെ ഇവാന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. വിമാനം പനാമയിലെ ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിൽ ലതാം എയർലൈൻസ് ദു:ഖം രേഖപ്പെടുത്തി. ഉടനടി വൈദ്യസഹായം നൽകാനായെങ്കിലും ഇവാൻ അൻഡൗറിന്‍റെ ജീവൻ ര‍ക്ഷിക്കാനായില്ലെന്ന് എയർലൈൻസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിമാനം വ്യാഴാഴ്ച ചിലിയിലേക്കുള്ള യാത്ര പുനനാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergency landingPilot Die
News Summary - Pilot Dies In Bathroom On Miami Flight, Forcing Emergency Landing
Next Story