Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസേവാഭാരതിക്ക്​...

സേവാഭാരതിക്ക്​ ട്വിറ്ററിന്‍റെ 18 കോടി: നിരാഹാര സമരവുമായി അമേരിക്കൻ മാധ്യമപ്രവർത്തകൻ

text_fields
bookmark_border
Pieter Friedrich
cancel

കാലിഫോർണിയ: ആർ.എസ്​എസിന്‍റെ കീഴിലുള്ള സേവാഭാരതി എന്ന സംഘടനക്ക്​ ട്വിറ്റർ 18 കോടി രൂപ നൽകിയതിനെതിരെ പ്രതിഷേധവുമായി അമേരിക്കൻ മാധ്യമപ്രവർത്തകൻ. അമേരിക്കയിലെ ആർ.‌എസ്‌.എസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പീറ്റർ ഫ്രഡറിക് എന്ന കാലിഫോർണിയ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകനാണ്​ 60 മണിക്കൂർ നിരാഹാരമനുഷ്​ടിക്കുന്നത്​. മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ച സമരം ഇന്ന്​ അവസാനിക്കും. അതിനിടെ, പീറ്റർ ഉയർത്തിയ 'ജാക്ക്​ ആ പണം തിരിച്ചെടുക്കൂ' (#TakeItBackJack) എന്ന സന്ദേശം നിരവധി പേർ ഏറ്റെടുത്തു.

ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജാക്ക് ഡോർസി തന്നെയാണ്​ രണ്ടര മില്യണ്‍ ഡോളർ (18,31,97,750 രൂപ) ആർ.എസ്​.എസ്​ സംഘടനക്ക്​ സംഭാവന നൽകിയ വിവരം പുറംലോകത്തെ അറിയിച്ചത്​. ഫാഷിസ്റ്റ്​ സംഘടനയായ ആർ.എസ്​.എസിന്​ നൽകിയ ഈ സംഭാവന തിരിച്ചെടുക്കണമെന്നാണ്​ പീറ്ററിന്‍റെ ആവശ്യം.

"ന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി അക്രമങ്ങൾ അഴിച്ചുവിട്ട ഒരു ഫാഷിസ്റ്റ് അർധസൈനിക സംഘടനയാണ്​ ആർ.എസ്​.എസ്​. അവരുടെ ഉപവിഭാഗമായ സേവാ ഇന്‍റർനാഷനൽ എന്ന സംഘടനക്ക്​ ട്വിറ്റർ സംഭാവന നൽകിയതിൽ പ്രതിഷേധിച്ചാണ്​ ഞാൻ നിരാഹാര സമരം അനുഷ്​ടിക്കുന്നത്. ഇന്ത്യൻ ന്യൂനപക്ഷങ്ങളെ കീഴ്പ്പെടുത്തുകയെന്നതാണ്​​ തങ്ങളുടെ ലക്ഷ്യമായി ആർ.എസ്​.എസ്​ സ്ഥാപകർ പ്രഖ്യാപിച്ചത്​'' -ഫ്രെഡറിക് വ്യക്​തമാക്കി.

സേവാ ഇന്‍റർനാഷനൽ ആർ.എസ്​.എസുമായി നേരിട്ട് ബന്ധമുള്ള സംഘടനയാണ്​. ഇന്ത്യയിൽ ആർ.എസ്​.എസിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര ധനസഹായം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നിരാഹാര സമരത്തിന്​ നിരവധി പേർ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു "ഞാൻ ഈ യാത്ര ഒറ്റക്കാണ്​ ആരംഭിച്ചത്​. പലരും പിന്തുണയുമായി എത്തുന്നുണ്ട്​. തനിക്ക് കഴിയുന്നിടത്തോളം കാലം തുടരും.'' -അ​േദ്ദഹം പറഞ്ഞു.

"ഇത് നിസ്സാരമായി കാണേണ്ട ഒരു പ്രശ്നമല്ല എന്ന സന്ദേശം ഈ സമരത്തിലൂടെ കൈമാറാനാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. ആർ‌എസ്‌എസ് അതിന്‍റെ അജണ്ട നടപ്പാക്കു​േമ്പാൾ കടുത്ത ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവന്മരണ പ്രശ്നമാണിത്​'' -പീറ്റർ ഫ്രഡറിക് കൂട്ടിച്ചേർത്തു. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ ഹിന്ദുത്വവാദികളിൽനിന്ന്​ നിരവധി ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

മേയ്​ മാസം ആദ്യമാണ്​ ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി ഇന്ത്യയിൽ കോവിഡ് ദുരിതാശ്വാസത്തിന്‍റെ ഭാഗമായി 15 മില്യൺ ഡോളർ സംഭാവന പ്രഖ്യാപിച്ചത്​. കെയർ, എയ്ഡ് ഇന്ത്യ, സേവാ ഇന്‍റർനാഷനൽ എന്നിങ്ങനെ മൂന്ന് സർക്കാരിതര സംഘടനകൾക്കാണ്​ തുക നൽകിയത്​. കെയറിന് 10 മില്യൺ ഡോളറും എയ്ഡ് ഇന്ത്യയ്ക്കും സേവാ ഇന്‍റർനാഷണലിനും 2.5 മില്യൺ ഡോളർ വീതവുമാണ്​ നൽകിയത്​.

സേവാ ഇന്‍റർനാഷണലിന് സംഭാവന നൽകാനുള്ള ജാക്കിന്‍റെ തീരുമാനത്തിനെതിരെ നിരവധി ആളുകൾ #TakeItBackJack എന്ന ഹാഷ്‌ടാഗുമായി രംഗത്തെത്തി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി അക്കൗണ്ടുകൾ ഇത് ഏറ്റെടുത്തു. നിലവിൽ 3,300ലേറെ പേർ ആളുകൾ ഒപ്പിട്ട ഒരു നിവേദനവും പീറ്റർ തയാറാക്കിയിട്ടുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack Dorseytwitterseva bharatiPieter Friedrich
News Summary - Pieter Friedrich, US journalist goes on hunger strike to protest Twitter’s $2.5M donation to RSS linked org
Next Story