സാമിൻെറ കാമറ കണ്ടു, ആ ‘എലി കലി’
text_fieldsലണ്ടൻ: പൊതുസ്ഥലത്ത് എലികൾ ‘അടിപിടി’ കൂടുന്നത് കണ്ടിട്ടുണ്ടോ? ആരും കാണാത്ത ആ കാഴ്ച പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ സാം റൗളിയുടെ കാമറക്കണ്ണുകളാണ് ഒപ്പിയെടുത്തത്.
ലണ്ടനിലെ ഒരു ഭൂഗർഭ സ്റ്റേഷനിൽ നിന്നുള്ള ഈ ‘എലി കലി’ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ‘സ്റ്റേഷൻ കലഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൻെറ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയറിൻെറ ലുമിക്സ് പീപ്പിൾസ് ചോയ്സ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട 25 ചിത്രങ്ങളിലൊന്നാണ്. സ്റ്റേഷൻെറ പ്ലാറ്റ്ഫോമിൽ ഇരിക്കുേമ്പാൾ എലികൾ ഭക്ഷണ അവശിഷ്ടത്തിനായി പോരാടുന്നത് സാമിൻെറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സെക്കൻറുകൾ മാത്രം നീണ്ടുനിന്ന ‘പോരാട്ടം’ പ്ലാറ്റ്ഫോമിൽ കിടന്നാണ് സാം പകർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.