ബാലി കടലിൽ മുങ്ങിയ മുങ്ങിക്കപ്പൽ മൂന്നായി പിളർന്ന് അടിത്തട്ടിൽ കണ്ടെത്തി
text_fieldsജക്കാർത്ത: പരിശീലനത്തിനിടെ ബാലി തീരത്തുനിന്ന് മാറി മുങ്ങിപ്പോയ മുങ്ങിക്കപ്പൽ മൂന്നുഭാഗങ്ങളായി പിളർന്ന് അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഇതിലുണ്ടായിരുന്ന 53 നാവികരിൽ ആരെയും ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് സൈനിക മേധാവി ഹാദി തജ്ഹാൻേന്റാ അറിയിച്ചു.
രക്ഷാ ദൗത്യവുമായി ഇറങ്ങിയ കപ്പലുകളാണ് കെ.ആർ.ഐ നംഗാല- 402 മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കപ്പലിന്റെ പ്രധാന ഭാഗം പൊട്ടിയ നിലയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഡൈവിങ്ങിനിടെ കപ്പലുമായി ബന്ധം നഷ്ടമായത്. പരിസരങ്ങളിൽനിന്ന് നാവികർ ഉപയോഗിച്ചതെന്നു കരുതുന്ന വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സോനാർ സ്കാൻ വഴി കപ്പലിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. യു.എസ്, ആസ്ട്രേലിയ, സിംഗപൂർ, മലേഷ്യ, ഇന്ത്യ രാഷ്ട്രങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാണ്.

