ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ചു; 84 പേരെ കാണാതായി
text_fieldsമനില: ഫിലിപ്പീൻസിൽ യാത്രാഫെറിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ കാണാതായ 84 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. അപകടത്തിൽ കുറഞ്ഞത് അഞ്ചുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. പൂർണമായി കത്തിനശിച്ച ഫെറിയിൽനിന്ന് ഉയരുന്ന കനത്ത പുകയും ചൂടും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുകയാണ്. തലസ്ഥാനമായ മനിലയിൽനിന്ന് പുറപ്പെട്ട ‘എം.വി. ജൂൺ ആസ്റ്റർ’ ഫെറി പാലവൻ പ്രവിശ്യയിലെ കൊറോണിന് സമീപമുള്ള ടുർഡ ഗ്രാമത്തിൽനിന്ന് ഏകദേശം നാല് നോട്ടിക്കൽ മൈൽ (7.4 കിലോമീറ്റർ) അകലെയെത്തിയപ്പോഴാണ് ബുധനാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായത്. തീരസംരക്ഷണ സേനയും സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകളും ചേർന്ന് 43 പേരെ രക്ഷപ്പെടുത്തി. ഫെറി കത്തുന്നതിനിടെ ഇരുണ്ട കടലിൽ വീണ ചിലരെയും രക്ഷാപ്രവർത്തകർ കണ്ടെത്തി. കടലിൽ ഒരുവശത്തേക്ക് ചരിഞ്ഞ നിലയിൽ ഒഴുകുന്ന ഫെറി രാത്രിയോടെ തീരത്തോട് കൂടുതൽ അടുത്തതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

