അർബുദത്തിന് കാരണമാകുന്ന ബെൻസീൻ സാന്നിധ്യം; പാൻറീൻ ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു
text_fieldsന്യൂയോർക്ക്: ആഗോള കമ്പനിയായ പ്രോക്ടർ ആൻഡ് ഗാംബ്ളിെൻറ (പി ആൻഡ് ജി) പാൻറീൻ ബ്രാൻഡിലുള്ള 30ഓളം ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിൽനിന്ന് തിരികെ വിളിച്ചു. ഉൽപന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന ബെൻസീൻ എന്ന രാസവസ്തുവിെൻറ സാന്നിധ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.
ഏറോസോൾ സ്പ്രേ, ഷാംപൂ, കണ്ടീഷനർ, ഓൾഡ് സ്പൈസ്, പ്രകൃതിദത്ത സത്ത് (ഹെർബൽ എസൻസ്) തുടങ്ങിയ ഉൽപന്നങ്ങൾ പിൻവലിക്കുന്നതായി വെള്ളിയാഴ്ചയാണ് കമ്പനി അറിയിച്ചത്. പിൻവലിച്ച മുഴുവൻ ഉൽപന്നങ്ങളുടെയും വിവരം കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പിൻവലിച്ച ഉൽപന്നങ്ങളിലെ ബെൻസീൻ സാന്നിധ്യം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അളവിലാകാൻ സാധ്യതയില്ലെന്നും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് തിരികെ എടുക്കുന്നതെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

