Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെഗുവേരയുടെ...

ചെഗുവേരയുടെ ചിത്രങ്ങളും ​തോക്കുകളുമേന്തി ഫലസ്​തീനിൽ സോഷ്യലിസ്റ്റ്​ റാലി

text_fields
bookmark_border
ചെഗുവേരയുടെ ചിത്രങ്ങളും ​തോക്കുകളുമേന്തി ഫലസ്​തീനിൽ സോഷ്യലിസ്റ്റ്​ റാലി
cancel
camera_alt

ഫലസ്തീനിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ​ (പി‌.എഫ്‌.എൽ‌.പി) കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ നടത്തിയ റാലിയിൽ നിന്ന്​ (ഫോ​ട്ടോ: ഫലസ്​തീൻ ക്രോണിക്ക്​ൾ)

ഗസ്സ സിറ്റി: ചെഗുവേരയുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളും ബാനറുകളും ചെങ്കാടികളും ​തോക്കുകളുമേന്തി നഗരത്തെ ഇളക്കിമറിച്ച്​ ഗസ്സ സിറ്റിയിൽ സോഷ്യലിസ്റ്റ്​ പാർട്ടി റാലി. ഫലസ്തീനിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ​ (പി‌.എഫ്‌.എൽ‌.പി) ആണ്​ കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ റാലി നടത്തിയത്​.

11 നാൾ നീണ്ടുനിന്ന ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിനെ ചെറുത്തുനിൽപിലൂടെ അതിജീവിച്ച ഫലസ്​തീൻ ജനതയുടെ വിജയം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ്​ പ്രകടനം സംഘടിപ്പിച്ചത്​. ഗസ്സ സിറ്റിയിലെ റിമാൽ പരിസരത്ത് നടന്ന റാലിയിൽ നൂറുകണക്കിന് പുരുഷ -വനിത പ്രവർത്തകർ​ അണിനിരന്നു. ചെറുത്തുനിൽപ്പിലും രാഷ്ട്രീയത്തിലും തങ്ങളുടെ ഇടം രേഖപ്പെടുത്തുവാനുള്ള നീക്കമായും പി‌.എഫ്‌.എൽ‌.പിയുടെ ശക്​തിപ്രകടനത്തെ നിരീക്ഷകർ വിലയിരുത്തുന്നു.



"നമ്മുടെ ഇച്ഛാശക്​തിയെയും പോരാട്ടവീര്യത്തെയും ഇല്ലായ്​മ ചെയ്യാൻ വേണ്ടി ശത്രുക്കൾ നിലംപരിശാക്കിയ വീടുകളുടെ അവശിഷ്ടങ്ങളുടെ മുകളിൽ നിന്ന് ഞങ്ങൾ പറയുന്നു: വിട്ടുവീഴ്ചകളോ പിൻവാതിൽ ഇടപാടുകളോ അംഗീകരിക്കാത്ത, ഭിന്നതകളില്ലാത്ത ജനങ്ങളാണ്​ ഞങ്ങൾ ഫലസ്​തീനികൾ" പി‌എഫ്‌എൽ‌പി നേതാവ്​ ജാമിൽ മസ്​ഹർ പറഞ്ഞു. 2002 മുതൽ ഇസ്രായേൽ തടവിലാക്കിയ പി‌.എഫ്‌.എൽ.‌പിയുടെ സെക്രട്ടറി ജനറൽ അഹ്മദ് സഅദത്തിന്‍റെ സന്ദേശവും ചടങ്ങിൽ മസ്​ഹർ വായിച്ചു. "ഞങ്ങളുടെ വിജയം ആഘോഷിക്കുന്ന അറബ്, ഫലസ്തീൻ ജനതയ്ക്കും ലോകത്തെ സ്വതന്ത്രരായ ജനങ്ങൾക്കും അഹ്മദ് സഅദത്തിന്‍റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു" മസ്​ഹർ പറഞ്ഞു.



ഇസ്രായേലിനെതിരെ ശക്​തമായ ചെറുത്തുനിൽപ്​ കാഴ്ച വെച്ച പി‌എഫ്‌എൽ‌പിയുടെ സായുധ വിഭാഗമായ അബു അലി മുസ്തഫ ബ്രിഗേഡിനെയും ഹമാസ്, ഫത്ഹ്​, ഇസ്​ലാമിക് ജിഹാദ് തുടങ്ങിയ എല്ലാ ഫലസ്തീൻ രാഷ്ട്രീയ, സായുധ സംഘടനകളെയും മസ്​ഹർ അഭിനന്ദിച്ചു. "ഞങ്ങളുടെ അണികൾ 73 വർഷത്തിലേറെയായി പോരാട്ടനിരയിലുണ്ട്​. ജനകീയവും സായുധപോരാട്ടവും ഉൾപ്പെടെ സാധ്യമായ എല്ലാ രൂപത്തിലും അധിനിവേശക്കാരെ ചെറുത്തുനിൽക്കുന്നു. ഈ പാത തന്നെ ഇനിയും പിന്തുടരും'' -മസ്​ഹർ പറഞ്ഞു,












Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraelpalastineChe GuevaraPFLP
News Summary - PFLP rally in Gaza City with Che Guevara Banners
Next Story