ഫൈസർ വാക്സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠനഫലം
text_fieldsവാഷിങ്ടൺ: ഫൈസർ കോവിഡ് വാക്സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദത്തേയും വാക്സിൻ പ്രതിരോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ നവംബറിൽ നടത്തിയ പഠനത്തിൽ ഫൈസർ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടായിരുന്നു. 44,000 പേരിലാണ് പഠനം നടത്തിയത്. എന്നാൽ അന്തിമ പഠന റിപ്പോർട്ടിൽ ഫലപ്രാപ്തി 91 ശതമാനമാണ്.
പൂർണ്ണ പഠന റിപ്പോർട്ട് യു.എസ് അധികൃതർക്ക് നൽകുമെന്ന് ഫൈസറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൽബർട്ട് ബോറുല പറഞ്ഞു. നിലവിൽ അടിയന്തര ഉപയോഗത്തിന് ഫൈസർ വാക്സിന് യു.എസിൽ അനുമതിയുണ്ട്. കൗമാരക്കാരിൽ ഫൈസർ വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

