Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫൈസർ വാക്​സിൻ...

ഫൈസർ വാക്​സിൻ സുരക്ഷിതമെന്ന്​ യു.എസ്​ ഏജൻസി

text_fields
bookmark_border
ഫൈസർ വാക്​സിൻ സുരക്ഷിതമെന്ന്​ യു.എസ്​ ഏജൻസി
cancel

വാഷിങ്​ടൺ: ഫൈസറി​െൻറ കോവിഡ്​ 19 വാക്​സിൻ സുരക്ഷിതമെന്ന്​ യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ. വാക്​സിന്​ സുരക്ഷാപരമായ ആശങ്ക​കളൊന്നുമില്ലെന്ന്​ ഏജൻസി അറിയിച്ചു. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ്​ ഏജൻസിയുടെ കണ്ടെത്തൽ.

എത്രയും പെ​െട്ടന്ന്​ വാക്​സിൻ ഉപയോഗിക്കാൻ കഴിയുമെന്നും ഏജൻസി വ്യക്​തമാക്കിയിട്ടുണ്ട്​. വാക്​സിന്​ അനുമതി നൽകാൻ എഫ്​.ഡി.എ അംഗങ്ങൾ യോഗം ചേരാനിരിക്കെയായാണ്​ ഏജൻസിയുടെ നിലപാട്​ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത്​ വരുന്നത്​.

യു.എസ്​ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെകും ചേർന്നാണ്​ വാക്​സിൻ വികസിപ്പിച്ചിരിക്കുന്നത്​. യു.കെയിൽ ഫൈസർ വാക്​സിന്​ അനുമതി ലഭിച്ചിട്ടുണ്ട്​. ഇന്ത്യയിലും വാക്​സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ഫൈസർ അപേക്ഷ നൽകിയിട്ടുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US regulatorsPfizer Vaccine
Next Story