Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫൈസർ വാക്​സിന്​ 64...

ഫൈസർ വാക്​സിന്​ 64 ശതമാനം ഫലപ്രാപ്​തി മാത്രമെന്ന്​ ഇസ്രായേൽ

text_fields
bookmark_border
pfizer
cancel

ജറുസലേം: ഫൈസറിന്‍റെ കോവിഡ്​ വാക്​സിന്​ 64 ശതമാനം മാത്രമാണ് ഫലപ്രാപ്​തിയെന്ന്​ ഇസ്രായേൽ. ജൂൺ ആറ്​ മുതൽ ജൂലൈ ആദ്യവാരം വരെ വാക്​സിൻ നൽകിയവരിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ഡെൽറ്റ വകഭേദം പടരുന്നതിനിടെയാണ്​ ഇസ്രായേൽ പുതിയ പഠനം നടത്തിയത്​. ഫൈസറിന്​ 94 ശതമാനം ഫലപ്രാപ്​തിയുണ്ടെന്നായിരുന്നു നേരത്തെ അവകാശപ്പെട്ടിരുന്നത്​​.

ഫൈസർ സ്വീകരിച്ചവരിൽ കോവിഡ്​ ബാധിച്ച്​ ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്​. നേരത്തെ വാക്​സിൻ സ്വീകരിച്ച 97 ശതമാനം പേർക്ക്​ ആശുപത്രിവാസം ഒഴിവായിരുന്നു. എന്നാൽ, ഇപ്പോൾ ഇത്​ 93 ശതമാനമായി കുറഞ്ഞു.

അതേസമയം, പുതിയ വിവരങ്ങളെ കുറിച്ച്​ പ്രതികരിക്കാൻ ഫൈസർ വക്​താവ്​ ഡെർവില കെന തയാറായില്ല. വാക്​സിൻ കോവിഡിന്‍റെ വിവിധ വകഭേദങ്ങൾക്കെതിരെ സംരക്ഷണം തീർക്കുന്നുണ്ടെന്ന്​ അവർ പറഞ്ഞു. ലോകത്ത്​ ഫലപ്രദമായ വാക്​സിൻ നൽകിയ രാജ്യങ്ങളിലൊന്നാണ്​ ഇസ്രായേൽ. 57 ശതമാനം പേർക്ക്​ വാക്​സിൻ നൽകിയതിനെ തുടർന്ന്​ ഇസ്രായേൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pfizer
News Summary - Pfizer Shot Halts Severe Illness In Israel As Delta Spreads
Next Story