Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡി​െൻറ ഇന്ത്യൻ...

കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ, മോഡേണ വാക്​സിനുകൾ ഫല​പ്രദമെന്ന്​ പഠനം

text_fields
bookmark_border
കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ, മോഡേണ വാക്​സിനുകൾ ഫല​പ്രദമെന്ന്​ പഠനം
cancel

വാഷിങ്​ടൺ: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡി​െൻറ രണ്ട്​ വകഭേദങ്ങൾക്കെതിരെയും ഫൈസർ, മോഡേണ വാക്​സിനുകൾ ഫലപ്രദമെന്ന്​ പഠനം. യു.എസ്​ ശാത്രജ്ഞരാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. എൻ.വൈ.യു ഗ്രോസ്​മാൻ സ്​കൂൾ ഓഫ്​ മെഡിസിനിൽ നടന്ന ലാബ്​ അധിഷ്​ഠിത പഠനത്തിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​.

പഠനത്തിൽ വാക്​സിനുകളുടെ ആൻറിബോഡികളെ ഇന്ത്യൻ വകഭേദം ചെറുതായി ദുർബലമാക്കുമെന്ന്​ കണ്ടെത്തി. പക്ഷേ, അത്​ നാം മുമ്പ്​ പ്രതീക്ഷിച്ച അത്രയും വരില്ല. വാക്​സിനുകളുടെ ഫലപ്രാപ്​തിയെ ഇത്​ കാര്യമായി സ്വാധീനിക്കില്ലെന്നും പഠനത്തിൽ പറയുന്നു.

വാക്​സിനുകളുടെ ചില ആൻറിബോഡികൾ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമല്ല. എന്നാൽ, മറ്റ്​ ചില ആൻറിബോഡികൾ വൈറസിനെ പ്രതിരോധിക്കുമെന്ന്​ കണ്ടെത്തിയതായും പഠനം നടത്തിയ ശാസ്​ത്രജ്ഞർ വ്യക്​തമാക്കുന്നു. കൂടുതൽ പഠനങ്ങൾ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വരുവെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Pfizer, Moderna Vaccines Effective Against India-Dominant Covid Variant: Study
Next Story