Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്നാമതൊരു ഡോസ്​...

മൂന്നാമതൊരു ഡോസ്​ വാക്​സിൻ കൂടി വേണ്ടി വരുമെന്ന്​ ഫൈസർ സി.ഇ.ഒ

text_fields
bookmark_border
മൂന്നാമതൊരു ഡോസ്​ വാക്​സിൻ കൂടി വേണ്ടി വരുമെന്ന്​ ഫൈസർ സി.ഇ.ഒ
cancel

വാഷിങ്​ടൺ: പൂർണമായും ഫലപ്രാപ്​തി ലഭിക്കണമെങ്കിൽ ഫൈസറിന്‍റെ മൂന്നാമതൊരു ഡോസ്​ കോവിഡ്​ വാക്​സിൻ കൂടി ജനങ്ങൾക്ക്​ നൽകണമെന്ന്​ കമ്പനി സി.ഇ.ഒ അൽബർ ബോറുള. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ്​ ബൊറുളയുടെ പരാമർശം. ഒരു വർഷത്തിനകമാണ്​ മൂന്നാമതൊരു ഡോസ്​ ഫൈസർ വാക്​സിൻ കൂടി നൽകേണ്ടത്​.

ആറ് മാസം​ മുതൽ ഒരു വർഷത്തിനകം ഒരു ഡോസ് വാക്​സിൻ കൂടി ജനങ്ങൾക്ക്​ നൽകേണ്ടി വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതുവരെ പുറത്ത്​ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്​സിൻ എത്രകാലം കോവിഡിനെ പ്രതിരോധിക്കുമെന്നതിൽ ഇപ്പോഴും അവ്യക്​തത നില നിൽക്കുകയാണ്​.​

ഫൈസറിന്‍റെ കോവിഡ്​ വാക്​സിന്​ 91 ശതമാനം ഫലപ്രാപ്​തിയുണ്ടെന്നാണ്​ പഠനങ്ങളിൽ നിന്ന്​ വ്യക്​തമായത്​. നേരത്തെ ഫൈസർ വാക്​സിനെടുത്ത ചിലർക്ക്​ ആരോഗ്യപ്രശ്​നങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pfizer#Covid19
News Summary - Pfizer ceo on covid vaccine
Next Story