പെറുവിൽ പ്രധാനമന്ത്രിയെ പുറത്താക്കി
text_fieldsഹെക്ടർ വാലെർ പിന്‍റോ
ലിമ: നിയമിച്ച് മൂന്നുദിവസത്തിനു ശേഷം പെറു പ്രധാനമന്ത്രിയെ പുറത്താക്കി പ്രസിഡന്‍റ് പെഡ്രോ കാസ്റ്റില്ലോ. 2016ൽ ഗാർഹിക പീഡനക്കേസിൽ കുറ്റാരോപിതനായിരുന്നൂവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ഹെക്ടർ വാലെർ പിന്‍റോയെ പുറത്താക്കിയത്. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കാസ്റ്റില്ലോ പറഞ്ഞു. ആറുമാസം മുമ്പ് കാസ്റ്റില്ലോ പ്രസിഡന്‍റായി അധികാരമേറ്റ ശേഷം അധികാരമേറ്റ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് പിന്‍റോ.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച പിന്‍റോ ഗാർഹിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പ് വിജയിക്കുന്നതു വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഡനക്കേസിൽ കുറ്റാരോപിതനായ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സീസർ ലാൻഡ അടക്കം മൂന്നുമന്ത്രിമാരും രംഗത്തുവന്നിരുന്നു. ഭാര്യയെ മർദ്ദിച്ചുവെന്നാണ് കേസ്.

