മരുന്നില്ല, വെൻറിലേറ്ററില്ല; ഗസ്സക്ക് പോംവഴി പ്രതിരോധം മാത്രം
text_fieldsഗസ്സ സിറ്റി: ഇസ്രയേലിെൻറയും ഈജിപ്തിെൻറയും ഉപരോധത്തിൽ വലയുന്ന ഗസ്സ മുനമ്പിന് കോവിഡിനെ നേരിടാനു ം പ്രതിരോധം മാത്രം ആയുധം. കൂടിവന്നാൽ 150 പേരെ ചികിത്സിക്കാനുള്ള സംവിധാനം മാത്രമാണ് ഗസ്സയുടെ കൈയ്യിലുള്ളത്. < /p>
മരുന്നും വെൻറിലേറ്ററുകളും കോവിഡ് പരിശോധന സാമഗ്രികളും വിരളം. രോഗം പടർന്നുപിടിച്ചാൽ നിയന്ത്രണത് തിന് നന്നേ പാടുപെടും. ഈ സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ പൗരൻമാരെ പരമാവധി പ്രേരിപ്പിക്കുകയാണ് ഭരണകൂടം. ഗസ്സയ ിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് ഒരേസമയത്ത് 100 മുതൽ 150 വരെ ഗുരുതര കേസുകളേ നേരിടാൻ കഴിയൂ എന്നാണ് റെഡ്ക്രോസിെൻറ അന്താരാഷ്ട്ര സമിതിയുടെ വിലയിരുത്തൽ. തങ്ങളുടെ പക്കലുള്ള കൊറോണ വൈറസ് പരിശോധന കിറ്റുകൾ തീർന്നുെകാണ്ടിരിക്കുകയാണെന്ന് പലസ്തീൻ അധികൃതർ പറയുന്നു. തീവ്രപരിചരണ വിഭാഗങ്ങൾക്കായി കൂടുതൽ വെൻറിലേറ്ററുകളും കിടക്കകളും വേണമെന്നും പലസ്തീൻ ആരോഗ്യ അധികൃതർ അന്താരാഷ്ട്ര സംഘടനകളോട് അഭ്യർത്ഥിച്ചിരുന്നു.
വൈറസ് വ്യാപനം തടയുന്നതിനും കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതിനും ഉപരോധം നീക്കണമെന്ന് ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇസ്രയേൽ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ യാത്രക്കും അധിനിവേശ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഉപരോധം അടിയന്തിരമായി നീക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം. ഇല്ലെങ്കിൽ ഗസ്സയിൽനിന്ന് നടുക്കുന്ന വാർത്തകൾ കേൾക്കേണ്ടിവരുമെന്ന് ഇവർ മുന്നറിയിപ്പു നൽകുന്നു. അതേസമയം, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ പട്രോളിങ്ങ് നടത്തുന്ന ഇസ്രയേൽ സൈനികർക്ക് പെൻറഗൺ ലക്ഷക്കണക്കിന് മാസ്കുകൾ കൈമാറിയിട്ടുണ്ട്.
ഗസ്സയിൽ ഇതുവരെ 13 വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇവർ െഎസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. എന്നാൽ, ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് ജനം കടുത്ത മുൻകരുതൽ സ്വീകരിക്കുന്നുണ്ട്.
“ചികിത്സയെക്കാൾ നല്ലത് പ്രതിരോധമാണ്. ഉപഭോക്താക്കളുമായി ഇടപഴകുമ്പോൾ ഞാൻ ഇപ്പോൾ ശ്രദ്ധ പുലർത്താറുണ്ട്’’ -പഴക്കച്ചവടക്കാരനായ മുഹമ്മദ് അൽ മസ്രി (23) മാധ്യമപ്രവർത്തകനോട് പറഞ്ഞു. ഗാസ സിറ്റിയിലെ തെൻറ സ്റ്റാളിൽ മാസ്കും കൈയ്യുറകളും ധരിച്ചാണ് മുഹമ്മദ് കച്ചവടം ചെയ്യുന്നത്. "സ്ട്രോബെറിയുടെ സീസണാണിത്. ഇപ്പോൾ വിൽക്കുന്നില്ലെങ്കിൽ എെൻറ വരുമാനം നിലക്കും" മുഹമ്മദ് പറഞ്ഞു.
ചെറിയ വരുമാനമുള്ള തെരുവ് കച്ചവടക്കാർ സുരക്ഷ വസ്ത്രം ധരിക്കാൻ സാമ്പത്തിക ശേഷിയുള്ളവരല്ല. അതേസമയം, റെസ്റ്റോറൻറുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സാനിറ്റൈസർ പോലുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സന്നദ്ധപ്രവർത്തകർ മുൻകൈയ്യെടുത്ത് തെരുവുകളിൽ അണുനാശിനി തളിക്കുന്നുമുണ്ട്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പള്ളികൾ, ചന്തകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ ആളുകൾ കൂടുന്ന സ്ഥലങ്ങൾ അടച്ചിട്ടിരിക്കുകയാണ്.