Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഓസിന്​ തിന്നാം, പേര്​...

ഓസിന്​ തിന്നാം, പേര്​ തിരുത്തി വരു.. കിടിലൻ ഓഫറുമായി റെസ്​റ്റോറന്‍റ്​

text_fields
bookmark_border
ഓസിന്​ തിന്നാം, പേര്​ തിരുത്തി വരു.. കിടിലൻ ഓഫറുമായി റെസ്​റ്റോറന്‍റ്​
cancel

തായ്​പേയ്​: കച്ചവടം പിടിക്കാനായി തായ്​വാനിലെ ജപ്പാനീസ്​ റെസ്​റ്റോറൻറിന്‍റെ ഓഫറാണ്​ ഭക്ഷണപ്രേമികളെ ആദ്യം ഞെട്ടിച്ചിരുന്നു​. രുചികരമായ ഭക്ഷണത്തിന്​ വേണ്ടി ലോങ്ങ്​ ഡ്രൈവ്​ പോകുന്ന ഫുഡികൾക്ക്​ ആ ഓഫറൊരു വെല്ലുവിളിയായിരുന്നില്ല. സ്വന്തം പേര്​ ഗസറ്റ്​ വഴി 'സാൽമൻ' എന്ന്​ തിരുത്തിയാൽ ജപ്പാനികളുടെ പ്രിയ ഭക്ഷണമായ സുഷി സൗജന്യമായി കഴിക്കാം എന്നായിരുന്നു റെസ്​റ്റോറന്‍റിന്‍റെ ഓഫർ. സുഷി തയാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിൽ പ്രധാനമാണ്​​ 'സാൽമൻ' എന്ന മത്സ്യം.

സ്വന്തം പേര്​ തിരുത്തി ഇത്തരമൊരു സാഹസത്തിന്​ മുതിരാൻ അധികമാരും തയാറാകില്ലെന്നായിരുന്നു ജപ്പാനീസ്​ സുഷി റെസ്​റ്റോറന്‍റ്​​ ​ശൃംഖലയായ അകി​ൻഡോ സുഷിറോയുടെ ഉടമകൾ കരുതിയത്​. പക്ഷെ തായ്​വാനികളുടെ​ സുഷി പ്രിയത്തെ അണ്ടർഎസ്റ്റിമേറ്റ്​ ചെയ്യുകയായിരുന്നുവെന്ന്​ റെസ്​റ്റോറന്‍റ്​ ഉടമകൾ താമസിയാതെ അറിഞ്ഞു.

ഫുഡികൾ സർക്കാർ ആഫീസുകളിൽ വരി നിന്ന്​ പേര്​ തിരുത്തിയതോടെ 'സുഷി' വിളമ്പി റെസ്​റ്റോറന്‍റുടമകൾ തളർന്നുവെന്നാണ്​ സംസാരം. ഒരു കോളജ്​ വിദ്യാർഥിനി അവളുടെ സർനെയിം കുവോ എന്നത്​, കുവോ 'സാൽമൻ റൈസ്​ ബൗൾ' എന്നാണ്​ തിരുത്തിയത്​. ഇങ്ങനെ നൂറ്റമ്പതോളം പേരാണ്​ പേര്​ തിരുത്തിയത്​.

സംഭവം വ്യാപകമായി ചർച്ചയായതോടെ പേര്​ തിരുത്തുന്ന നടപടിക്രമം പൂർത്തിയാകുന്നതിന്​​ നിശ്ചിത കാലയളവ് നടപ്പാക്കണമെന്ന്​ രാഷ്​ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ സേവനങ്ങൾ ഇത്തരം നിസാരകാര്യങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കേണ്ടി വരുന്നത്​ ഒഴിവാക്കാൻ ഒരാൾ ഒരിക പേര്​ തിരുത്തിയാൽ അടുത്ത മൂന്ന് വർഷത്തേക്ക് പേര് മാറ്റുന്നതിൽ നിന്ന് വിലക്ക​ണ​െമന്നും ആവശ്യങ്ങൾ ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeopleFree FoodChangedNamesalmon
News Summary - People Changed Their Name To salmon For Free Food
Next Story