Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രംപിനെ പിന്നെയും വെട്ടി ബൈഡൻ: 1000 കോടി ഡോളറി​െൻറ ക്ലൗഡ്​ കരാർ റദ്ദാക്കി
cancel
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെ പിന്നെയും...

ട്രംപിനെ പിന്നെയും വെട്ടി ബൈഡൻ: 1000 കോടി ഡോളറി​െൻറ ക്ലൗഡ്​ കരാർ റദ്ദാക്കി

text_fields
bookmark_border

വാഷിങ്​ടൺ: മുൻഗാമി ഡോണൾഡ്​ ട്രംപി​െൻറ ഒരു തീരുമാനം കൂടി തത്​കാലം വേണ്ടെന്നുവെച്ച്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ.ഈ രംഗത്തെ അതികായനായ ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്​റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറി​െൻറ ക്ലൗഡ്​ കമ്പ്യൂട്ടിങ്​ കരാറാണ്​ ബൈഡൻ റദ്ദാക്കിയത്​. 2019ൽ നലകിയ കരാർ ആമസോൺ നൽകിയ പരാതിയെ തുടർന്ന്​ നടപ്പാക്കിയിരുന്നില്ല.

ആമസോണിനെയും കമ്പനി മേധാവി ജെഫ്​ ബിസോസിനെയും നിരന്തരം അപമാനിച്ച ട്രംപ്​ ബോധപൂർവം കരാർ മൈക്രോസോഫ്​റ്റിന്​ നൽകുകയായിരുന്നു. ആമസോണിനെ 'ശരിയാക്കാൻ' ട്രംപ്​ നിർദേശം നൽകിയതുൾപെടെ രേഖകൾ സഹിതമാണ്​ കമ്പനി പരാതി നൽകിയിരുന്നത്​.

ആമസോണിനും മൈക്രോസോഫ്​റ്റിനും ക്ലൗഡ്​ കമ്പ്യൂട്ടിങ്​ സേവനങ്ങൾ പൂർത്തിയാക്കാനാകുമെന്നും മറ്റു കമ്പനികളുടെ കൂടി നിലപാട്​ തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പെൻറഗൺ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenPentagonDonald Trump$10 Billion Cloud Deal
News Summary - Pentagon's $10 Billion Cloud Deal Latest Trump Move Reversed By Biden
Next Story