Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ പ്രതിരോധ...

യു.എസ്​ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്​ സമീപം വെടിവെപ്പ്​

text_fields
bookmark_border
യു.എസ്​ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്​ സമീപം വെടിവെപ്പ്​
cancel

വാഷിങ്​ടൺ: യു.എസ്​ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്​ സമീപം വെടിവെപ്പ്​. പ്രതിരോധ ആസ്ഥാനത്ത്​ സമീപമുള്ള ബസ്​ പ്ലാറ്റ്​ഫോമിലാണ്​ വെടിവെപ്പുണ്ടായത്​. ​തുടർന്ന്​ പെന്‍റഗണിൽ ​ ലോക്​ഡൗൺ ഏർപ്പെടുത്തി​. പ്രതിരോധ ആസ്ഥാനത്തിന്‍റെ പുറത്തേക്കിറങ്ങാൻ ആർക്കും അനുമതിയില്ല.

മെട്രോ ബസ്​ പ്ലാറ്റ്​ഫോമിന്​ സമീപത്താണ്​ വെടിവെപ്പുണ്ടായത്​. പ്രതിരോധ ആസ്ഥാനത്തേക്ക്​ നിരവധി പേർ എത്തുന്ന ബസ്​ലൈനിലാണ്​ വെടിവെപ്പുണ്ടായതെന്നാണ്​ സൂചന​. പെന്‍റഗൺ ലോക്​ഡൗണിലാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്​. അതേസമയം, ഇതുമായി ബന്ധപ്പെട്ട ​കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വെടിവെപ്പിൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന കാര്യത്തിലും വ്യക്​തതയില്ല. ആളുകൾ പെന്‍റഗണ്​ സമീപത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingpentagon
News Summary - Pentagon on lockdown after shooting near Metro station
Next Story