Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊന്നത്​ ഐ.എസ്​ ഭീകരരെ...

കൊന്നത്​ ഐ.എസ്​ ഭീകരരെ അല്ല, കുട്ടികളെയും സാധാരണക്കാരെയും; അബദ്ധം സമ്മതിച്ച്​ യു.എസ്​

text_fields
bookmark_border
കൊന്നത്​ ഐ.എസ്​ ഭീകരരെ അല്ല, കുട്ടികളെയും സാധാരണക്കാരെയും; അബദ്ധം സമ്മതിച്ച്​ യു.എസ്​
cancel

വാഷിങ്​ടൺ: ഐ.എസ്​ ഭീകരർ എന്നു പറഞ്ഞ്​ അഫ്​ഗാനിസ്​താനിൽ ഡ്രോൺ ആക്രമണം നടത്തി 10 ​പേരെ കൊലപ്പെടുത്തിയ സംഭവം അബദ്ധമായിരുന്നുവെന്ന്​ ഏറ്റു പറഞ്ഞ്​ അമേരിക്ക. കാബൂളിൽ ഐ.എസ്​ ഭീകരാക്രമണത്തിൽ 169 പേർ മരിച്ച ബോംബ്​ സ്​ഫോടനത്തി​‍െൻറ സുത്രധാരനെ വകവരുത്തിയെന്ന്​ യു.എസ്​ അവകാശപ്പെട്ട ​ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​ ഏഴു കുട്ടികളും ജീവകാരുണ്യപ്രവർത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ്​ അമേരിക്ക ഇപ്പോൾ സമ്മതിക്കുന്നത്​.

അമേരിക്കൻ സേനക്കൊപ്പം പ്രവർത്തിച്ച അഫ്​ഗാൻകാരനായ സെമിറൈ അഹ്​മദിയും കുട്ടികളുമടക്കമുള്ളവരാണ്​ മരിച്ചത്​. ഐ.എസ്​ ഭീകരരെ കൊന്നുവെന്ന വാദം തെറ്റാ​െണന്ന്​ വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ച്​ ഏതാനും നാളുകൾക്ക്​ ഉള്ളിൽ തന്നെയാണ്​ അമേരിക്കൻ കുറ്റസമ്മതം.

'ആക്രമണം ദുരന്തപൂർണമായ ഒരു ​അബദ്ധമായിരുന്നു'വെന്നാണ്​ യു.എസ്​ സെൻട്രൽ കമാൻഡ്​ തലവൻ ജനറൽ ഫ്രാങ്ക്​ മെക്കൻസി വെള്ളിയാഴ്​ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മെക്കൻസി, ആക്രമണവുമായി ബന്ധപ്പെട്ട്​ അ​േന്വഷണം നടത്തുമെന്നും ദുരന്തത്തിന്​ ഇരയായവരുടെ കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകുമെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USDrone AttackAfghanistan
News Summary - Pentagon admits deadly Kabul strike an error
Next Story