232 വർഷത്തിനു ശേഷം അമേരിക്കയിൽ പെനി നിർത്തലാക്കി; 1909 മുതൽ എബ്രഹാം ലിങ്കന്റെ ചിത്രം
text_fieldsഫിലാഡെൽഫിയ: 232 വർഷം അമേരിക്കൻ നാണയവ്യവസ്ഥയിൽ നിലനിന്ന അമേരിക്കയുടെ നാണയം പെനി നിർത്തലാക്കി. ഇനി പെനി പാട്ടുകളിലും സിനിമയിലും സാഹിത്യത്തിലും മാത്രം. നാണയം നർമിക്കാനുള്ള ചെലവ് ഒരു പെനിയെക്കാൾ വർധിച്ചതിനാലാണ് അമേരിക്കയിലെ സാമ്പത്തിക മന്ത്രാലയം പെനി നിർമാണം നിർത്തലാക്കിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് 232 വർഷമായി ഫിലാഡെൽഫിയയിൽ നിന്ന് പുറത്തിറക്കിയിരുന്ന പെനി അതിന്റെ അവസാനത്തെ നിർമാണം പൂർത്തിയാക്കിയത്. അവസാനത്തെ പെനി കാണാൻ ട്രഷറിയിലെ ഉന്നതരെല്ലാമുണ്ടായിരുന്നു. എന്നാൽ അന്ത്യവാക്കുകളൊന്നും ഉണ്ടായില്ല.
നിലവിൽ പ്രചാരത്തിലുളള പെനികൾ കറൻസിയുടെ പണപ്രവാഹത്തിൽ പഴയതുപോലെ ചലിക്കും. എന്നാൽ ഇനിയൊന്ന് പുതുതാതയി ഉണ്ടാകില്ല. ഒരു നാണയം നിർമിക്കാൻ നാല് സെൻറ് ആണ് ചെലവ്. ഇത് പെനിയുടെ യഥാർഥ മൂല്യമായ ഒരു സെന്റിനെക്കാൾ കൂടുതലാണ്. ഇത് സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കുന്ന തകർച്ച മുന്നിൽ കണ്ടാണ് പെനി നിർത്തലാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെനി നിർത്തലാക്കാൻ ട്രഷറിയോട് നിർദേശിച്ചത്. ഇത് ഒരുകാലത്ത് മിതവ്യയത്തിന്റെ പ്രതീകമായിരുന്നു അമേരിക്കയിൽ പെനി. സ്വർഗത്തിൽ നിന്ന് വരുന്നതെന്നായിരുന്നു ചില വിശ്വാസം. ഒരു പെനി ഡ്രോപ്പിങ് ഇല്ലാതെ ഒരു ഐഡിയയും ഉണ്ടായിട്ടില്ല എന്നാണ് അമേരിക്കയിലെ ഒരു പറച്ചിൽ. അങ്ങനെ വളരെയധികം മനുഷ്യ ജീവിതത്തിന്റെ വൈകാരികതയിൽ നിലനിന്ന ഒന്നാണ് പെനി.
പെനിയുടെ സഹോദരിയായിരുന്നു ഹാഫ് സെന്റ്. ഇത് 1793 മുതൽ 1857 വരെ നിലനിന്നു, കസിനാണ് കനേഡിയൻ പെനി. ഇത് 1858 മുതൽ 2012 വരെയും നിലനിന്നു.
1793 ലാണ് അമേരിക്കൻ പെനി ഫിലാഡെൽഫിയയിൽ പിറന്നത്. അന്നത്തെ ട്രഷറി സെക്രട്ടറി അലക്സാണ്ടർ ഹാമിൽടൻ ആയിരുന്നു. കോയിനേജ് നിയമം നടപ്പാക്കിയത് ഇദ്ദേഹമായിരുന്നു. ആദ്യം പ്രിന്റ് ചെയ്തത് ലേഡി ലിബർട്ടിയുടെ ചിത്രമായിരുന്നു. പിന്നീട് 1909 മുതൽ ഇന്നോളം പെനിയിൽ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ എബ്രഹാം ലിങ്കൻ ആയിരുന്നു.
1943 വരെ ചെമ്പിലായിരുന്നു ഈ നാണയമിറക്കിയിരുന്നത്. പിന്നീട് ചെമ്പിന് ക്ഷാമം നേരിട്ടപ്പോൾ ഒരു വർഷം സിങ്ക് പൂശിയ സ്റ്റീലിലാക്കി. പിന്നീട് ഇന്നുവരെ 2.5 ശതമാനം മാത്രം ചെമ്പും ബാക്കി സിങ്കും ചേർത്താണ് നാണയമിറക്കിയിരുന്നത്.
എന്നാൽ ഇതോടെ പെനി മരിക്കുന്നു എന്ന് പറയാൻ കഴിയില്ല. കാരണം നിലവിലുള്ള പെനി ഉപയോഗിക്കാം. 250 ബില്യൻ പെനി ഇപ്പോൾതന്നെ നാണയവ്യവസ്ഥയിൽ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

