Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമാധാനം നടുക്കടലിൽ

സമാധാനം നടുക്കടലിൽ

text_fields
bookmark_border
സമാധാനം നടുക്കടലിൽ
cancel
camera_alt

സ​മാ​ധാ​ന ച​ർ​ച്ച​ക്ക് മു​ന്നോ​ടി​യാ​യി യു.​എ​സി​ന്റെ സി-17 ​കാ​ർ​ഗോ വി​മാ​നം സു​ര​ക്ഷാ സാ​മ​​ഗ്രി​ക​ളു​മാ​യി ഇ​സ്‍ലാ​മാ​ബാ​ദി​ലെ​ത്തു​ന്നു

തെ​ഹ്റാ​ൻ/​വാ​ഷി​ങ്ട​ൺ: ഇ​റാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ സ​മ​യം അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, തു​ട​ർ സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി യു.​എ​സി​ന്റെ നീ​ക്കം. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ഹു​ർ​മു​സി​ൽ നാ​വി​ക ഉ​പ​രോ​ധ​ത്തി​ലു​ള്ള യു.​എ​സ്, ഇ​റാ​ന്റെ ച​ര​ക്കു​ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തു.

ഇ​റാ​ൻ പ​താ​ക നാ​ട്ടി​യ ക​പ്പ​ൽ ഒ​മാ​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്താ​യി പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ് ​ട്രൂ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മി​ൽ കു​റി​ച്ച​തോ​ടെ, ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി ഇ​റാ​നും രം​ഗ​ത്തെ​ത്തി. യു.​എ​സി​ന്റേ​ത് ക​ട​ൽ​ക്കൊ​ള്ള​യാ​ണെ​ന്നും ത​ക്ക​താ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ് ഖ​ത്തം അ​ൽ അ​ൻ​ബി​യ വ്യ​ക്ത​മാ​ക്കി.

ഹു​ർ​മു​സി​ൽ യു.​എ​സ് ന​ട​പ​ടി ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും പ്ര​തി​ക​രി​ച്ച​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പാ​കി​സ്‍താ​നി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച സ​മാ​ധാ​ന ച​ർ​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​പ്പ​ൽ യു.​എ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ചൈ​ന​യി​ൽ​നി​ന്ന് ഇ​റാ​നി​​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രു​ന്ന ക​പ്പ​ലാ​യി​രു​ന്നു ഇ​ത്. ഉ​പ​രോ​ധം മ​റി​ക​ട​ന്ന് മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ട​ഞ്ഞ​തെ​ന്നാ​ണ് യു.​എ​സ് വാ​ദം. യു.​എ​സ്.​എ​സ് സു​പ്ര​വാ​ൻ​സ് എ​ന്ന നാ​വി​ക​സേ​നാ ക​പ്പ​ൽ ഇ​റാ​ൻ ക​പ്പ​ലി​ന് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും യു.​എ​സ് പ​റ​ഞ്ഞു. യു.​എ​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട ക​പ്പ​ൽ. ക​ട​ൽ​ക്കൊ​ള്ള​യെ​ന്നാ​ണ് ഇ​റാ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ലം​ഘ​ന​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​നി​ടെ, ച​ർ​ച്ച​ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​നെ ത​ക​ർ​ക്കു​മെ​ന്ന് ​ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​കി​സ്താ​നി​ൽ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച അ​ദ്ദേ​ഹം യു.​എ​സി​ന്റെ പ്ര​തി​നി​ധി​ക​ൾ ചൊ​വ്വാ​ഴ്ച ഇ​സ്‍ലാ​മാ​ബാ​ദി​ലെ​ത്തു​മെ​ന്നും അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സ് ആ​യി​രി​ക്കും പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ക. ച​ർ​ച്ച​ക്ക് മു​ന്നോ​ടി​യാ​യി യു.​എ​സി​ന്റെ സി-17 ​കാ​ർ​ഗോ വി​മാ​നം സു​ര​ക്ഷാ സാ​മ​​ഗ്രി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച ത​ന്നെ ഇ​സ്‍ലാ​മാ​ബാ​ദി​ലെ​ത്തി​യി​ട്ടു​ണ്ട്. ച​ർ​ച്ച ന​ട​ക്കു​മെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച് ഇ​സ്‍ലാ​മാ​ബാ​ദി​ൽ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യി​ലാ​യി​രി​ക്കെ​യാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​റാ​ന്റെ പി​ന്മാ​റ്റ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:washingtonpeaceworldUS Attack on Iran
News Summary - Peace in the middle of the sea
Next Story