Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഫലസ്തീനികളില്ലാത്ത സമാധാന സമിതിയോ?; ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിക്കുന്നത് അധിനിവേശത്തിന് തുല്യം', ട്രംപിന്റെ ഗസ്സ സമാധാന സമിതിയിൽനിന്ന് ഇന്തോനേഷ്യ പിന്മാറണമെന്ന് യു.എൻ പ്രതിനിധി

text_fields
bookmark_border
ഫലസ്തീനികളില്ലാത്ത സമാധാന സമിതിയോ?; ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിക്കുന്നത് അധിനിവേശത്തിന് തുല്യം, ട്രംപിന്റെ ഗസ്സ സമാധാന സമിതിയിൽനിന്ന് ഇന്തോനേഷ്യ പിന്മാറണമെന്ന് യു.എൻ പ്രതിനിധി
cancel

ജക്കാർത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച ഗസ്സ സമാധാന സമിതി (Board of Peace) അംഗങ്ങളാകാനുള്ള തീരുമാനത്തിൽ നിന്ന് ഇന്തോനേഷ്യ പിന്മാറണമെന്ന് യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസ്. ഫലസ്തീൻ ജനതയുടെ പ്രതിനിധികളെ പൂർണ്ണമായും ഒഴിവാക്കി ഇസ്രായേലും അമേരിക്കയും മാത്രം ചേർന്ന് നിയന്ത്രിക്കുന്ന ഇത്തരമൊരു സംവിധാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മുസ് ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ പങ്കാളികളാകരുതെന്ന് വ്യാഴാഴ്ച ജക്കാർത്തയിൽ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

പരമ്പരാഗതമായി ഐക്യരാഷ്ട്രസഭ കൈകാര്യം ചെയ്തിരുന്ന ആഗോള സംഘർഷങ്ങൾ പരിഹരിക്കാനെന്ന പേരിൽ ട്രംപ് പ്രഖ്യാപിച്ച സമിതിയുടെ ഭാഗമായി ഗസ്സയിലെ അന്താരാഷ്ട്ര സമാധാന സേനയിലേക്ക് സൈന്യത്തെ അയക്കാൻ ഇന്തോനേഷ്യ സമ്മതിച്ചിരുന്നു. എന്നാൽ, ചരിത്രപരമായി ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന ഇന്തോനേഷ്യ ഈ നീക്കത്തിലൂടെ ഫലസ്തീനുമായുള്ള അടുത്ത ബന്ധം അപകടത്തിലാക്കുകയാണെന്ന് അൽബാനീസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നിശ്ചയിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കുന്നത് അനധികൃത അധിനിവേശ നടപടികൾക്ക് നിയമാനുസൃതമായ അംഗീകാരം നൽകുന്നതിന് തുല്യമാകും.

ഫലസ്തീൻ പ്രദേശങ്ങളുടെ താത്കാലിക ഭരണ മേൽനോട്ടം വഹിക്കാൻ ലക്ഷ്യമിടുന്ന ബോർഡിൽ ഒരു ഫലസ്തീൻ പ്രതിനിധി പോലും ഇല്ലെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ ഭാവി തീരുമാനിക്കാൻ ഇസ്രായേലിന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സമാധാന ബോർഡുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്താമാക്കി.

ഫലസ്തീനികൾക്ക് പ്രയോജനകരമല്ലെങ്കിൽ ബോർഡിൽ നിന്ന് പിന്മാറുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രാബോവോ സുബിയാന്റോയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയും മലേഷ്യയും ഉൾപ്പെടുന്നതും അന്താരാഷ്ട്ര നീതിന്യായ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ 'ഹേഗ് ഗ്രൂപ്പിൽ' (Hague Group) ഇന്തോനേഷ്യ പങ്കാളികളാകണമെന്ന് അൽബാനീസ് നിർദ്ദേശിച്ചു.

അതിനിടെ, ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി തടസ്സപ്പെട്ടിരിക്കുകയാണ്. കരാർ പ്രകാരം ഹമാസ് തടവുകാരെ മോചിപ്പിച്ചെങ്കിലും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പിന്മാറ്റത്തിനുമുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നു. ഗസ്സയിൽ വംശഹത്യ നടത്തുന്നുവെന്ന യു.എൻ കമ്മീഷന്റെയും മനുഷ്യാവകാശ സംഘടനകളുടെയും ആരോപണങ്ങൾ ഇസ്രായേൽ ഇപ്പോഴും നിഷേധിക്കുകയാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'ഫലസ്തീനികളില്ലാത്ത സമാധാന സമിതിയോ?; ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിക്കുന്നത് അധിനിവേശത്തിന് തുല്യം', ട്രംപിന്റെ ഗസ്സ സമാധാന സമിതിയിൽനിന്ന് ഇന്തോനേഷ്യ പിന്മാറണമെന്ന് യു.എൻ പ്രതിനിധി
Next Story