Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താലിബാനുമായി സമാധാന കരാർ: അഫ്​ഗാൻ കൗൺസിൽ രൂപവത്​കരിച്ചു

text_fields
bookmark_border
താലിബാനുമായി സമാധാന കരാർ: അഫ്​ഗാൻ കൗൺസിൽ രൂപവത്​കരിച്ചു
cancel
camera_alt

പ്രസിഡൻറ്​ അശ്​​റഫ്​ ഗനി

കാബൂൾ: താലിബാനുമായി അഫ്​ഗാനിസ്​താൻ സമാധാന കരാറിൽ ഏർപ്പെടുന്നതിന്​ മേൽനോട്ടം വഹിക്കാൻ മുഴുവൻ രാഷ്​ട്രീയ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച്​ 46 അംഗ കൗൺസിൽ രൂപവത്​കരിച്ചു. ഒമ്പതു​ സ്​ത്രീകൾ ഉൾപ്പെട്ട കൗൺസിലി​െൻറ മേധാവി അബ്​ദുല്ല അബ്​ദുല്ലയാണ്​. മുൻ പ്രസിഡൻറ്​ ഹാമിദ്​ കർസായിയെയും പ്രസിഡൻറ്​ അശ്​​റഫ്​ ഗനി കൗൺസിലിൽ ഉൾപ്പെടുത്തിയെങ്കിലും കർസായി നിരസിച്ചു.

രാഷ്​ട്രീയ നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട കൗൺസിലിൽ 1980കളിൽ സോവിയറ്റ്​ അധിനിവേശത്തി​െനതിരെ പൊരുതിയ മുജാഹിദീനുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഗു​ൽബുദ്ദീൻ ഹിക്​മത്യാർ, അബ്​ദുൽ റസൂൽ സയ്യാഫ്​ എന്നിവരും കൗൺസിലി​െൻറ ഭാഗമാണ്​.

കഴിഞ്ഞ ഫെബ്രുവരി 29ന്​ അമേരിക്കയും താലിബാനും ഒപ്പുവെച്ച സമാധാന കരാറി​െൻറ തുടർച്ചയായി താലിബാനുമായി ചർച്ചക്ക്​ അഫ്​ഗാൻ 21 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ അടുത്ത ദിവസങ്ങളിൽ ദോഹയിൽ താലിബാനുമായി ചർച്ച നടത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story