Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം: പൗ​രാ​വ​കാ​ശം ത​ച്ചു​ട​ച്ച് ക​രി​നി​യ​മ​ങ്ങ​ൾ

text_fields
bookmark_border
വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം: പൗ​രാ​വ​കാ​ശം ത​ച്ചു​ട​ച്ച് ക​രി​നി​യ​മ​ങ്ങ​ൾ
cancel

2001 സെ​പ്റ്റം​ബ​ർ 11ന് ​ശേ​ഷം 140ലേ​റെ രാ​ജ്യ​ങ്ങ​ൾ ക​രി​നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കി, നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്റെ​യും നി​ര​പ​രാ​ധി​ക​ൾ വേ​ട്ട​യാ​ട​പ്പെ​ട്ട​തി​ന്റെ​യും നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ടാ​യി. 2001 ഒ​ക്ടോ​ബ​റി​ൽ ഏ​ക​ദേ​ശം ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യ യു.​എ​സ് പാ​ട്രി​യ​റ്റ് ആ​ക്ട് ആ​ണ് ഈ ​ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളു​ടെ തു​ട​ക്ക​വും ഏ​റ്റ​വും വി​വാ​ദ​മാ​യ നി​യ​മ​വും.

അ​തി​ന്റെ ചു​വ​ടു​പി​ടി​ച്ച് 140ലേ​റെ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ക​രി​നി​യ​മ​ങ്ങ​ളും പ്ര​ത്യേ​ക ​അ​ന്വേ​ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​ക്കി. ദേ​ശീ​യ സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ചു​ട്ടെ​ടു​ത്ത നി​യ​മ​ങ്ങ​ൾ പ​ല​പ്പോ​ഴും ഭ​ര​ണ​കൂ​ട​ത്തി​നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കും ഏ​ക​പ​ക്ഷീ​യ​മാ​യ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും പൗ​ര​സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ത് കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​ലി​യ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കി.

നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്റെ​യും നി​ര​പ​രാ​ധി​ക​ൾ വേ​ട്ട​യാ​ട​പ്പെ​ട്ട​തി​ന്റെ​യും നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ടാ​യി. വി​ചാ​ര​ണ​യോ കു​റ്റ​പ​ത്ര​മോ ഇ​ല്ലാ​തെ വി​ദേ​ശ ഭീ​ക​രാ​വാ​ദ സം​ശ​യാ​സ്പ​ദ​രെ അ​നി​ശ്ചി​ത​കാ​ലം ത​ട​വി​ൽ വെ​ക്കാ​ൻ ഈ ​നി​യ​മ​ങ്ങ​ൾ അ​നു​വ​ദി​ച്ചു.

2002ൽ ​ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റ് ഭീ​ക​ര​വാ​ദ വി​രു​ദ്ധ ബി​ൽ (പോ​ട്ട) പാ​സാ​ക്കി. ജ​ന​ങ്ങ​ളി​ൽ ഭ​യം സൃ​ഷ്ടി​ക്കു​ക​യും ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ആ​രും ത​ന്നെ ഭീ​ക​ര​വാ​ദി​യാ​ണ് എ​ന്ന പു​തി​യ നി​ർ​വ​ച​നം ന​ൽ​കി. വി​ചാ​ര​ണ കൂ​ടാ​തെ ഒ​രു പ്ര​തി​യെ 30 ദി​വ​സം വ​രെ ക​സ്റ്റ​ഡി​യി​ൽ വെ​ക്കാ​ൻ ഈ ​നി​യ​മം അ​നു​വ​ദി​ച്ചു. 2019ൽ ​കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (യു.​എ.​പി.​എ) ഭേ​ദ​ഗ​തി ചെ​യ്തു. സം​ഘ​ട​ന​ക​ൾ​ക്ക് പു​റ​മെ വ്യ​ക്തി​ക​ളെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​റി​ന് ന​ൽ​കി.

യു.​എ.​പി.​എ നി​യ​മ​പ്ര​കാ​രം കേ​സ് ചു​മ​ത്ത​പ്പെ​ട്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വി​ചാ​ര​ണ കൂ​ടാ​തെ ത​ട​വി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി പേ​ർ രാ​ജ്യ​ത്തു​ണ്ട്. പൗ​ര​സ്വ​ത​ന്ത്ര്യം, നീ​തി എ​ന്നി​വ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൗ​രാ​വ​കാ​ശ, മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ഒ​ച്ച​യി​ടു​ന്നു​വെ​ങ്കി​ലും അ​തി​നൊ​ന്നും ഒ​രു വി​ല​യും ക​ൽ​പി​ക്ക​പ്പെ​ട്ടി​ല്ല. രാ​ജ്യ​വി​രു​ദ്ധ​മോ ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ ആ​യ പ്ര​സം​ഗ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ത​ട​യു​ക എ​ന്ന പേ​രി​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ആ​രാ​ണ് രാ​ജ്യം, എ​ന്താ​ണ് രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം എ​ന്ന മ​റു​ചോ​ദ്യ​ത്തി​ന് ‘ദേ​ശ​സ്നേ​ഹ​ത്തി​ന്റെ’ ക​വ​ച​മു​ണ്ട്.

സെ​പ്റ്റം​ബ​ർ 11ന് ​ശേ​ഷം നി​ർ​മി​ക്ക​പ്പെ​ട്ട പ്ര​ധാ​ന ​ഡ്ര​ക്കോ​ണി​യ​ൻ നി​യ​മ​ങ്ങ​ൾ

  • പേ​ട്രി​യ​റ്റ് നി​യ​മം, ഫി​സ സെ​ക്ഷ​ൻ 702, പ്രി​സം (അ​മേ​രി​ക്ക) : വാ​റ​ന്റി​ല്ലാ​​തെ ഇ​ന്റ​ർ​നെ​റ്റ് ഡേ​റ്റ ചോ​ർ​ത്ത​ൽ, ഫോ​ൺ സം​ഭാ​ഷ​ണ നി​രീ​ക്ഷ​ണം.
  • യു.​എ.​പി.​എ ഭേ​ദ​ഗ​തി​ക​ൾ (2019), പോ​ട്ട, നാ​റ്റ്ഗ്രി​ഡ് (ഇ​ന്ത്യ): വി​ചാ​ര​ണ​യി​ല്ലാ​ത്ത ത​ട​ങ്ക​ൽ, പൗ​ര​ന്മാ​രു​ടെ ഡി​ജി​റ്റ​ൽ വി​വ​ര ശേ​ഖ​ര​ണം.
  • സ്നൂ​പേ​ഴ്സ് ചാ​ർ​ട്ട​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റി പ​വ​ർ നി​യ​മം (യു.​കെ, യൂ​റോ​പ്): വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശ​ന ച​രി​ത്രം ഒ​രു വ​ർ​ഷം സൂ​ക്ഷി​ക്ക​ൽ, എ​ൻ​ക്രി​പ്ഷ​ൻ ലം​ഘ​നം.
  • തീ​വ്ര​വാ​ദ വി​രു​ദ്ധ നി​യ​മം 2015 (ചൈ​ന): ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നീ​ഷ​ൻ നി​രീ​ക്ഷ​ണം, ഉ​യ്ഗൂ​ർ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ.
  • പാ​കി​സ്താ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഡി​ന​ൻ​സ് 2013: വാ​റ​ന്റി​ല്ലാ​തെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന, സം​ശ​യി​ക്കു​ന്ന​വ​രെ മാ​സ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ വെ​ക്കാം

ത​ടി​ച്ചു​കൊ​ഴു​ത്ത് ആ​യു​ധ​ക്ക​മ്പ​നി​ക​ൾ

സെ​പ്റ്റം​ബ​ർ 11ന്റെ ​ചു​വ​ടു​പി​ടി​ച്ച് യു​ദ്ധ​ങ്ങ​ളു​ടെ പ​ര​മ്പ​ര ത​ന്നെ​യു​ണ്ടാ​യ​പ്പോ​ൾ ത​ടി​ച്ചു​കൊ​ഴു​ത്ത​ത് വ​ൻ​കി​ട ആ​യു​ധ​ക്ക​മ്പ​നി​ക​ളാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ​ക്ക​മ്പ​നി​യാ​യ ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​ൻ 20 വ​ർ​ഷം കൊ​ണ്ട് 1235 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു​ണ്ടാ​ക്കി​യ​ത്. നോ​ർ​ത്രോ​പ് ഗ്ര​മ്മ​ൻ 1196 ശ​ത​മാ​ന​വും റേ​തി​യോ​ൺ ടെ​ക്നോ​ള​ജീ​സ് 820 ശ​ത​മാ​ന​വും ബോ​യി​ങ് 470 ശ​ത​മാ​ന​വും വ​ള​ർ​ച്ച നേ​ടി. പെ​ന്റ​ഗ​ൺ ഭീ​ക​ര​വി​രു​ദ്ധ യു​ദ്ധ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച എ​ട്ട് ല​ക്ഷം കോ​ടി ഡോ​ള​റി​ൽ പ​കു​തി​യി​ല​ധി​ക​വും എ​ത്തി​യ​ത് സ്വ​കാ​ര്യ ആ​യു​ധ ക​രാ​റു​കാ​രു​ടെ കൈ​ക​ളി​ലാ​ണ്.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്ത്യ​യി​ലെ ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡും ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സും ഭാ​ര​ത് ഡൈ​നാ​മി​ക്സും ചൈ​ന​യി​​ലെ ഏ​വി​യേ​ഷ​ൻ ഇ​ൻ​ഡ​സ്ട്രി കോ​ർ​പ​റേ​ഷ​നും വ​ൻ വ​ള​ർ​ച്ച നേ​ടി. സ​ർ​ക്കാ​റു​ക​ൾ പ്ര​തി​രോ​ധ ബ​ജ​റ്റ് വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ബ​ജ​റ്റ് 6.81 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി. സ്റ്റോ​ക്ക്ഹോം ഇ​ന്റ​ർ​നാ​ഷ​ന​ൽ പീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ 2026ലെ ​ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 2026ൽ ​ആ​ഗോ​ള സൈ​നി​ക ചെ​ല​വ് 3.29 ല​ക്ഷം ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​യു​ധ​ക്ക​മ്പ​നി​ക​ൾ ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും വ​ലി​യ തോ​തി​ൽ ലാ​ഭം കൊ​യ്യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​യു​ധ​ക്ക​മ്പ​നി​ക​ൾ സ​ർ​ക്കാ​റു​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ വ​ൻ തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ലോ​ബി​യി​ങ് ന​ട​ത്തു​ന്ന​ത്. യു​ദ്ധം നി​ർ​ത്താ​ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചാ​ലും ആ​യു​ധ​ക്ക​മ്പ​നി​ക​ൾ സ​മ്മ​തി​ക്കി​ല്ല എ​ന്ന​താ​ണ് സ്ഥി​തി. മ​നു​ഷ്യ​രു​ടെ ജീ​വ​ന്റെ വി​ല​യാ​ണ് ആ​യു​ധ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം.

ഏ​ഴാം ദി​നം ആ​ഗോ​ള യു​ദ്ധ ലൈ​സ​ൻ​സ്

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ഗോ​ള യു​ദ്ധ​ങ്ങ​ൾ​ക്കെ​ല്ലാം അ​ടി​ത്ത​റ​യാ​യ​ത് സെ​പ്റ്റം​ബ​ർ 11നു ​പി​ന്നാ​ലെ സൃ​ഷ്ടി​ച്ച എ.​യു.​എം.​എ​ഫ് നി​യ​മ​മാ​ണ് 2001 സെ​പ്റ്റം​ബ​ർ 11ന് ​ലോ​ക​ത്തെ ന​ടു​ക്കി​യ ഭീ​കാ​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വ​ലി​യ ഭീ​ക​ര​യു​ദ്ധ​ത്തി​ലേ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക ലോ​ക​ത്തെ വ​ലി​ച്ചി​ഴ​ച്ച്. പ്ര​തി​കാ​രം ചെ​യ്യാ​നും, ലോ​ക​ത്തെ​വി​ടെ ക​യ​റി ആ​​ക്ര​മി​ക്കാ​നും അ​നു​മ​തി ന​ൽ​കു​ന്ന പ്ര​ത്യേ​ക നി​യ​മ​ത്തി​ന് അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ് സെ​പ്റ്റം​ബ​ർ 18ന് ​അം​ഗീ​കാ​രം ന​ൽ​കി.

ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ​ക്കും സ​ഹാ​യി​ച്ച​വ​ർ​ക്കും അ​ഭ​യം ന​ൽ​കി​യ​വ​ർ​ക്കു​മെ​തി​രെ സൈ​നി​ക​ശ​ക്തി പ്ര​യോ​ഗി​ക്കാ​ൻ പ്ര​സി​ഡ​ന്റി​ന് വി​പു​ല​മാ​യ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​യി​രു​ന്നു ഓ​ഥ​റൈ​സേ​ഷേ​ൻ ഫോ​ർ യൂ​സ് ഓ​ഫ് മി​ലി​റ്റ​റി ഫോ​ഴ്സ് (എ.​യു.​എം.​എ​ഫ്). ജോ​ർ​ജ് ഡ​ബ്ല്യൂ ബു​ഷി​നു പി​ന്നാ​ലെ, ബ​രാ​ക് ഒ​ബാ​ന, ഡോ​ണ​ൾ​ഡ് ട്രം​പ്, ജോ ​ബൈ​ഡ​ൻ തു​ട​ങ്ങി​യ പ്ര​സി​ഡ​ന്റു​മാ​രും പ​ല രാ​ജ്യ​ങ്ങ​ളി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കും ഈ ​നി​യ​മ​ത്തെ ആ​ശ്ര​യി​ച്ചു.

ഭീ​ക​ര വി​രു​ദ്ധ യു​ദ്ധ​ത്തി​ന്റെ ശ​ക്ത​മാ​യ നി​യ​മ അ​ടി​ത്ത​റ​യാ​യി എ.​യു.​എം.​എ​ഫ് മാ​റി. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ലും, പി​ന്നീ​ട് ര​ണ്ട് പ​തി​റ്റാ​ണ്ടി​​ലേ​റെ കാ​ലം​കൊ​ണ്ട് 20ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ അ​മേ​രി​ക്ക ഈ ​ഒ​രൊ​റ്റ നി​യ​മ​ത്തെ ഉ​പ​യോി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​കി​സ്ഥാ​ൻ, യെ​മ​ൻ, സൊ​മാ​ലി​യ, ലി​ബി​യ, സി​റി​യ, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നീ​ണ്ട സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - patriot act by us after world trade center attack
Next Story