Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റഷ്യൻ വിമാനം തകർന്ന്​ 28 മരണം;വിമാനത്തി​െൻറ അവശിഷ്ടം കണ്ടെത്തി
cancel
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ വിമാനം തകർന്ന്​...

റഷ്യൻ വിമാനം തകർന്ന്​ 28 മരണം;വിമാനത്തി​െൻറ അവശിഷ്ടം കണ്ടെത്തി

text_fields
bookmark_border

മോസ്​കോ: 28 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകർന്നുവീണു. ഒരു കുട്ടിയുൾപ്പെടെ 22 യാത്രക്കാരും ആറ്​ ക്രൂ അംഗങ്ങളുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. അപകടത്തിൽ എല്ലാവരും മരിച്ചു. അ​െൻറാ

നോവ്​ എ.എൻ-26 എന്ന ഇരട്ട എൻജിൻ വിമാനമാണ്​ ലാൻഡിങ്ങിനു​ തൊട്ടുമുമ്പ്​ തകർന്നത്​. പ്രാദേശിക തലസ്​ഥാനമായ പെട്രോപാവ്ലോവ്​സ്​ക-കാംചറ്റ്​സ്​കിയയിൽ നിന്ന്​ പലനയിലേക്ക്​ പോകും വഴിയാണ്​ അപക

ടം​. പലന മേയർ ഓൾഗ മോഖിറെവയും മരിച്ചവരിൽ ഉ​ൾപ്പെടുന്നു. പലന വിമാനത്താവളത്തിനു സമീപം വിമാനത്തി​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. റൺവെയിൽ നിന്ന്​ അഞ്ചു കി.മി അകലെ കിഴക്കൻ റഷ്യയിലെ കാംചറ്റ്​ക ഭാഗത്താണ്​ അവശിഷ്​ടം കണ്ടെത്തിയത്​. വിമാനത്തി​െൻറ ഒരു ഭാഗം മലനിരകളിലും മറ്റു ഭാഗം കടലിലും വീണിരിക്കാമെന്നാണ്​ കരുതുന്നത്​. ആരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ല. മോശം കാലാവസ്​ഥയാണ്​ അപകടകാരണമെന്ന്​ കരുതുന്നു. വിമാനം പുറപ്പെട്ടു കുറച്ചു സമയം കഴിഞ്ഞയുടൻ ആശയവിനിമയ ബന്ധം നഷ്​ടപ്പെട്ടു. ഇറങ്ങാൻ അനുവാദം തേടി കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. പിന്നാലെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. 2019ൽ സുഖോയ്​ സൂപ്പർ ജെറ്റ്​ വിമാനം തകർന്ന്​ 41 പേർ മരിച്ച ശേഷം ആദ്യമായാണ്​ റഷ്യയിൽ വിമാനം അപകടത്തിൽപെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaPassenger planes missing29 passengers
News Summary - Passenger plane goes missing in Russia’s far east
Next Story