Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 28 Aug 2021 6:20 PM IST Updated On
date_range 28 Aug 2021 6:20 PM ISTബംഗ്ലദേശിൽ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി
text_fieldsbookmark_border
ധാക്ക: നിറെയ യാത്രക്കാരുമായി പോയ ബോട്ട് മണൽ കയറ്റിവന്ന ചരക്കു കപ്പലിലിടിച്ച് 21 പേർ മരിച്ചു. നിരവധി പേരെ കാണാതായി. കിഴക്കൻ ബംഗ്ലദേശിലെ ബിജോയ്നഗറിലെ തടാകത്തിലാണ് സംഭവം. 60 യാത്രക്കാരുമായി പോയ ബോട്ട് വെള്ളിയാഴ്ചയാണ് മറിഞ്ഞത്. 100 ഓളം പേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ചരക്കുകപ്പലിെൻറ അറ്റം തട്ടിയ ഉടൻ മറിഞ്ഞ ബോട്ടിനടിയിൽപെട്ട 21 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
