Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ...

ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ​ 26 പേർ മുങ്ങി മരിച്ചു

text_fields
bookmark_border
boat crash
cancel
camera_alt

Representational Image

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ യാ​ത്ര​ക്കാ​രു​മാ​യി നീ​ങ്ങി​യ ബോ​ട്ട്​ മറ്റൊരു ബോട്ടിൽ ഇടിച്ച്​ മറിഞ്ഞ്​ 26 പേ​​ർ മ​രി​ച്ചു. ഷി​താ​ല​ക്ഷ്യ ന​ദി​യി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. നൂ​റോ​ളം യാ​ത്ര​ക്കാ​രു​മാ​യി നീ​ങ്ങി​യ ക​ട​ത്തു​ബോ​ട്ട്, എ​തി​രെ​വ​ന്ന കാ​ർ​ഗോ ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു പേ​രു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്​​ച​യും 21 പേ​രു​ടേ​ത്​ തി​ങ്ക​ളാ​ഴ്​​ച​യു​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 60ഓ​ളം പേ​ർ നീ​ന്തി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ ഏ​ഴം​ഗ സ​മി​തി​യെ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ നി​യോ​ഗി​ച്ചു. അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ ​കാ​ർ​ഗോ ബോ​ട്ട്, ദു​ര​ന്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:bangladesh boat accident 
News Summary - Passenger boat capsizes after collision with cargo vessel in Bangladesh
Next Story